Also Read : ഇതൊരു തുടക്കം മാത്രം, അടുത്ത ചാന്ദ്രദൗത്യത്തിൽ ഒപ്പം ജപ്പാൻ; ചന്ദ്രയാൻ മൂന്നാം ഘട്ടം ഇങ്ങനെ
അതിന് പുറമെ, മറ്റൊരു റൂട്ടും സജ്ജീവമായ ചർച്ചകളിൽ ഉയർന്നുവന്നിട്ടുണ്ട്. ഗോവയിൽ നിന്നും എറണാകുളത്തേക്കുള്ളതാണ് ഈ റൂട്ട് എന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. സർവീസ് ഉടൻ തന്നെ ആരംഭിക്കുമെന്ന് പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബിജെപി നേതാവുമായ പികെ കൃഷ്ണദാസ് വ്യക്തമാക്കിയിട്ടുണ്ട്.
Aranmula Vallasadhya: ആറന്മുള വള്ളസദ്യ ചടങ്ങുകളിൽ പങ്കെടുത്ത് സുരേഷ് ഗോപിയും ജി വേണുഗോപാലും
വന്ദേഭാരത് സർവീസ് നടത്തുന്ന രണ്ട് റൂട്ടുകളിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും രണ്ട് റൂട്ടുകളാണ് പരിഗണനയിലുപള്ളതെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു. അതേസമയം, ഓണത്തോട് അനുബന്ധിച്ച് സർവീസ് തുടങ്ങാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ രണ്ട് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗോവ എറണാകുളം എന്ന റൂട്ട് പരിഗണിക്കുന്നത്. സംസ്ഥാനത്തിൻ്റെ രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാർക്ക് അടക്കം പരിശീലനം ചെന്നൈയിൽ പുരോഗമിക്കുകയാണ്. മംഗളൂരുവിൽ പിറ്റ്ലൈനും സജ്ജമാക്കിയിട്ടുണ്ട്.
അതിനിടെ, കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേ ഭാരത് എത്തുന്നതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. തിരക്കുള്ള തിരുവനന്തപുരം – മംഗളൂരു റൂട്ടിലെ ചില ട്രെയിനുകളുടെ സമയക്രമത്തിൽ റെയിൽവേ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ വന്ദേ ഭാരത് എത്തുന്നതിൻ്റെ ഭാഗമാണ് ഈ സമയമാറ്റമെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് പുലർച്ചെ 5.20നാണ് പുറപ്പെടുന്നതാണ് നിലവിൽ വന്ദേ ഭാരത് സർവീസ്. ഉച്ചയ്ക്ക് 1.20നാണ് ട്രെയിൻ കാസർകോട്ട് എത്തുക. രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് ഈ സമയം നൽകാനാണ് ആലോചന. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തുന്ന ട്രെയിൻ രണ്ടുമണിയോടെ പുറപ്പെട്ട് രാത്രി 11 മണിയോടെ മംഗളൂരുവിലെത്തുന്ന തരത്തിലാകും തീരുമാനം.
Also Read : ചന്ദ്രയാൻ 3ന്റെ വിജയത്തിന് ശേഷം ‘എക്സിൽ’ ട്രെന്റായി ‘അറസ്റ്റ് പ്രകാശ് രാജ്’
രണ്ടാം വന്ദേ ഭാരത് ട്രെയിൻ എത്തുന്നതിൻ്റെ മുന്നോടിയായി തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി (12082), ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് (16307) ട്രെയിനുകളുടെ സമയക്രമമാണ് പുനഃക്രമീകരിച്ചിരിക്കുകയാണ്.
Read Latest Kerala News and Malayalam News