റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് വാനിൽ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അൽ റയ്നിൽ വാൻ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിക്കുന്നത്. അലിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. പരിക്കറ്റവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവർ അൽ റെയ്ൻ ജനറൽ ആശുപത്രിയിലാണ് ഇപ്പോൾ കഴിയുന്നത്. റിയാദ് കെഎംസിസി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അൽ റെയ്ൻ കെഎംസിസി ഭാരവാഹി ഷൗക്കത്ത് എന്നിവർ ആവശ്യമായ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.
Janakiamma and Onakkuda: മഹാബലിക്കും മാതേവർക്കുമുള്ള ഓണക്കുടകൾ നിർമ്മിച്ച് ജാനകിയമ്മ
Also Read: ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസ; സൗദിയിൽ തങ്ങാനാകുക പരമാവധി 90 ദിവസം മാത്രം
‘അബ്ഷീർ’ വഴി ഒരുമാസത്തിനിടെ 26 ലക്ഷത്തിലധികം സേവനങ്ങൾ നൽകി
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സർവിസ് പ്ലാറ്റ്ഫോമായ ‘അബ്ഷീർ’ വഴി ഒരുമാസത്തിനിടെ 26 ലക്ഷത്തിലധികം സേവനങ്ങൾ നൽകി. ജുലെെലെ കണക്കുകൾ ആണ് ഇവർ പുറത്തുവിട്ടത്. സൗദിയിലെ പൗരൻമാർക്കും രാജ്യത്തെ വിദേശി താമസക്കാർക്കും സന്ദർശകർക്കും വേണ്ടിയാണ് ഇത്രയധികം ഓൺലൈൻ സേവനങ്ങൾ നടത്തിയിരിക്കുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
കുടുംബ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ 11, 057 സേവനങ്ങൾ നടത്തി. ദേശീയ തിരിച്ചറിയൽ കാർഡ് പുതുക്കാൻ 27,505 സേവനങ്ങൾ നടത്തി. തിരിച്ചറിയൽ കാർഡിന്റെ സാധുത പരിശോധിക്കാൻ 1,28,255 സേവനങ്ങൾ നടത്തി. ഏകദേശം 37,185 പേർക്ക് ഇതര സേവനങ്ങളും നൽകി. എക്സിറ്റ്, റീഎൻട്രി വിസ നീട്ടുന്നതിനായി 58,270 നടപടിക്രമങ്ഹൾ ആണ് പൂർത്തിയാക്കിയത്. 389 ഇടപാടുകളിലൂടെ എക്സിറ്റ് വിസ നടപടിയും പൂർത്തിയാക്കി.
Read Latest Gulf News and Malayalam News