അടിസ്ഥാനമില്ലാത്തതും വിശ്വസനീയമല്ലാത്ത ഉറവിടങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണ് ആരോപണം. ചില സംഘടനകള്‍ രാജ്യത്തിനെതിരെ തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നതിനെ സൗദി അപലപിച്ചു. പക്ഷപാതപരമായ മാധ്യമ പ്രചാരണങ്ങളുടെ ഭാഗമായി കൃത്രിമവും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോര്‍ട്ടുകളിലൂടെയാണ് ഈ ആരോപണങ്ങള്‍ പ്രചരിപ്പിച്ചത്. സംശയാസ്പദമായ ഉദ്ദേശ്യങ്ങളോടും ലക്ഷ്യങ്ങളോടും കൂടിയാണ് ഇത്തരം പ്രചാരണങ്ങള്‍ ആവര്‍ത്തിച്ച് സംഘടിപ്പിക്കുന്നത്.
VSC Exam: വിഎസ്എസ്സി റിക്രൂട്ട്മെന്റ് പരീക്ഷ: കോപ്പിയടിക്കാൻ ബട്ടണിൽ ക്യാമറ ഘടിപ്പിച്ചുവെന്ന് പോലീസ്
രാജ്യത്തെക്കുറിച്ച് ചില സംഘടനകള്‍ ഉന്നയിക്കുന്ന തെറ്റായ ആരോപണങ്ങളെയും ഹീനമായ മാധ്യമ പ്രചാരണങ്ങളുടെ ഭാഗമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നതിനെയും ഔദ്യോഗികവൃത്തങ്ങള്‍ അപലപിച്ചു.
അതിര്‍ത്തി കടന്ന് ബലപ്രയോഗത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവെ സുരക്ഷാസേനയുടെ വെടിയേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കിയിട്ടുണ്ടെന്നും സൗദി അധികൃതര്‍ സ്ഥിരീകരിച്ചു. സൗദി-യമന്‍ അതിര്‍ത്തിയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നുവരുന്നുണ്ട്.
നിര്‍മിതബുദ്ധി ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങളെ ബാധിക്കുമോ? തൊഴില്‍ വിപണിയിലെ മാറുന്ന പ്രവണതകള്‍ അറിയാം
ദേശീയ-അന്തര്‍ദേശീയ മനുഷ്യാവകാശ തത്വങ്ങള്‍ പാലിക്കുന്നതില്‍ സൗദി പ്രതിജ്ഞാബദ്ധമാണ്. അതിര്‍ത്തിസുരക്ഷ ലംഘിക്കുന്നവര്‍ക്ക് മാനുഷിക സേവനങ്ങള്‍ നല്‍കുകയും അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകള്‍ക്കനുസൃതമായി അവരോട് പെരുമാറുകയും ചെയ്യുന്നുണ്ടെന്നും സൗദി വ്യക്തമാക്കി.
യമന്‍ അതിര്‍ത്തി വഴി സൗദിയിലേക്ക് വന്‍തോതില്‍ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നുണ്ട്. ദിനംപ്രതി ഡസന്‍ കണക്കിന് പേരാണ് പിടിയിലാവുന്നത്. കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന അതിര്‍ത്തിപ്രദേശത്ത് റഡാറുകളും ക്യാമറകളും സ്ഥാപിച്ച് നിരീക്ഷണങ്ങള്‍ നടത്തുകയും അതിര്‍ത്തിരക്ഷാ സേനയുടെ പട്രോളിങ് നിരന്തരമായി നടക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതിന് കുറവില്ല. ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ പ്രതിസന്ധി നേരിടുന്ന യമനില്‍ നിന്നുള്ളവരാണ് ഇവരില്‍ ഏറിയ പങ്കും.
വരുന്നു ട്രോജെന; തബൂക്കിലെ ഹിമമലകള്‍ക്കു മുകളിലെ മഹാവിസ്മയം
സൗദിയില്‍ പ്രവേശിച്ച് ഉപജീവന മാര്‍ഗം തേടാന്‍ ശ്രമിക്കുന്നവരും മയക്കുമരുന്ന് കടത്ത് ഉള്‍പ്പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ് ഇങ്ങനെ രേഖകളില്ലാതെ സൗദിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. മലമ്പ്രദേശങ്ങള്‍ താണ്ടി അതിസാഹസികമായാണ് ഇവര്‍ നുഴഞ്ഞുകയറുന്നത്. ജീവന് തന്നെ അപകടത്തിലാക്കുന്ന ഈ നുഴഞ്ഞുകയറ്റത്തിന് സഹായങ്ങള്‍ നല്കാന് അതിര്‍ത്തിക്കപ്പുറത്ത് സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായും സൗദി ചൂണ്ടിക്കാട്ടിയിരുന്നു.
ഓരോ ആഴ്ചയും രാജ്യത്തിന്റെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ശരാശരി 550ഓളം പേര് പിടിക്കപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ച 572 പേരാണ് പിടിക്കപ്പെട്ടത്. ഇതില്‍ 62 ശതമാനം യെമനികളും 37 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. കഴിഞ്ഞയാഴ്ച സൗദിയില്‍ നിന്ന് അനധികൃതമായി പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 58 പേരെയും പിടികൂടിയിരുന്നു. ഇഖാമ, തൊഴില്‍ നിയമലംഘകര്‍ ഉള്‍പ്പെടെ ഓരോ ആഴ്ചയും രാജ്യത്താകമാനം ശരാശരി 12,000 പേര് പിടിക്കപ്പെടുന്നതായി ഔദ്യോഗികരേഖള് വ്യക്തമാക്കുന്നു.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് ജോലിയോ യാത്രാസൗകര്യമോ അഭയമോ നല്‍കുന്നവര്‍ക്ക് കനത്ത ശിക്ഷയാണ് ലഭിക്കുക. ജോലിക്ക് നിയമിക്കുന്നത് വിദേശിയാണെങ്കില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്തും. ഒരു വര്‍ഷം വരെ തടവും സ്ഥാപനത്തിന് അഞ്ച് വര്‍ഷം വരെ റിക്രൂട്ട്മെന്റ് നിരോധനവും ഏര്‍പ്പെടുത്തും.