ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ കോട്ടയത്തെ കിറ്റ് വിതരണം തടയരുത്; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 25 Aug 2023, 5:14 pm
ആഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന കുടുംബങ്ങളെ ബാധിക്കുന്ന തീരുമാനം പിൻവലിക്കണം. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്. ഓണക്കിറ്റ് വിതരണം തടയാൻ നിർദേശമുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ
ഹൈലൈറ്റ്:
- കോട്ടയത്തെ കിറ്റ് വിതരണം തടയരുത്
- ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കും
- തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത്
ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനം. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ സാങ്കേതികത്വം കിറ്റ് വിതരണത്തിന് തടസമാകാന്‍ പാടില്ല. ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ കേട്ടയം ജില്ലയിലും ഓണ കിറ്റ് വിതരണത്തിന് അടിയന്തിര അനുമതി നല്‍കണമെന്ന് അഭ്യർഥിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് കത്തിലൂടെ ആവശ്യപ്പെട്ടു.
Uniform Holy Mass: ഘട്ടം ഘട്ടമായെങ്കിലും ഏകീകൃത കുർബാന നടപ്പാക്കുമെന്ന് സിനഡ്
60 വയസിന് മുകളില്‍ പ്രായമുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് ഓണ സമ്മാനമായി 1000 രൂപ നല്കുന്ന പദ്ധതിയില്‍ നിന്നും കോട്ടയം ജില്ലയെ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയതായി കാണുന്നു. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനവും പിന്‍വലിക്കണമെന്ന് അഭ്യർഥിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം വന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം ലഭിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക