ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾക്ക് നിരോധനം വരുമോ? ശുപാർശയുമായി ഗതാഗത സെക്രറി
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 25 Aug 2023, 4:37 pm
ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ സർക്കാരിന് കൈമാറി. ഇരുചക്രവാഹനങ്ങൾക്ക് സർവീസ് റോഡ് അനുവദിക്കണമെന്നാണ് നിർദേശം
ഹൈലൈറ്റ്:
- ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ അനുവദിക്കരുത്.
- ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിൻ്റെ നിർദേശം സർക്കാരിന് കൈമാറി.
- ഇരുചക്രവാഹനങ്ങൾക്ക് സർവീസ് റോഡ് അനുവദിക്കണം.
ഓണക്കിറ്റിൽ സംശയം വേണ്ട, ഞായറാഴ്ചയും റേഷൻകട തുറക്കും; വൈകാതെ കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് അധികൃതർ
ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ ഇരുചക്ര വാഹനങ്ങളെ ഈ റോഡുകളിൽ നിന്ന് പൂർണമായും നിരോധിക്കണം. കാർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനാണ് ഇത്തരമൊരു നിർദേശമെന്നാണ് ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിൻ്റെ നിലപാട്. സർവീസ് റോഡിലൂടെ മാത്രം അനുവദിച്ചാൽ മതിയെന്ന നിർദേശത്തിന് വ്യാപക എതിർപ്പിന് കാരണമായേക്കും. ബൈക്ക് റൈഡേഴ്സ് ക്ലബ്ബുകൾ ഉൾപ്പടെ എതിർപ്പുമായി രംഗത്തുവന്നു.
Thottilpalam incident: 19 കാരിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട കേസ് അനേഷ്വണം ആരംഭിച്ച് പോലീസ്
ദേശിയപാത നിർമാണം പൂർത്തിയാകുമ്പോൾ വലിയ വാഹനങ്ങൾക്ക് ഇതിലൂടെ സഞ്ചരിക്കാനാകുമെന്നും അപ്പോൾ 60 കിലോമീറ്റർ സ്പീഡിലുള്ള ഇരുചക്രവാഹനം വന്നാൽ മറ്റ് വാഹനങ്ങളുടെ വേത കുറയുന്നതിനും ഗതാഗത തടസ്സത്തിനും കാരണമാകുമെന്നാണ് ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിൻ്റെ നിർദേശങ്ങളിലുള്ളത്.
കൊച്ചി – തേനി ദേശീയപാത: മലമ്പ്രദേശങ്ങളിൽ ആകാശപാതകൾ വേണം; അലൈൻമെന്റ് വൈകുന്നതിനു പിന്നിൽ ഭൂമിശാസ്ത്ര പ്രശ്നങ്ങൾ
ഗതാഗത സെക്രട്ടറിയുടെ നിർദേശത്തിനെതിരെ വ്യാപകമായ എതിർപ്പുയർന്നേക്കും. സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും അംഗീകാരം ലഭിച്ചാൽ മാത്രമേ ഈ നിർദേശം നടപ്പാക്കാൻ സാധിക്കൂ എന്നിരിക്കെയാണ് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ അനുവദിക്കരുതെന്ന നിർദേശം ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ സർക്കാരിന് കൈമാറിയത്. സംസ്ഥാനത്തെ പാതകളിൽ അപകടത്തിൽപ്പെടുന്നവരിൽ കൂടുതൽ ഇരുചക്രവാഹന യാത്രക്കാർ ആണെന്നിരിക്കെയാണ് ഇങ്ങനെയൊരു നിർദേശം ഉണ്ടായതെന്ന പ്രത്യേകതയുമുണ്ട്.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക