കുവൈത്ത് സിറ്റി > കുവൈറ്റിൽ നിന്നുള്ള യാത്രക്കുമുമ്പ് പ്രവാസികൾ, ടെലിഫോൺ ബില്ലുകൾ, ടെലികമ്യൂണിക്കേഷൻ വകുപ്പുമായി ബന്ധപ്പെട്ട മറ്റു കുടിശ്ശികകൾ എന്നിവ കൂടി അടച്ചു തീർത്താൽ മാത്രമേ രാജ്യം വിടാൻ സാധിക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചകളിലാണ് ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ, ജല വൈദ്യുതി ബിൽ കുടിശിക എന്നിവ അടച്ചു തീർക്കാതെ പ്രവാസികൾക്ക് യാത്രാ ചെയ്യാൻ കഴിയില്ലെന്ന തീരുമാനം പുറത്തുവന്നത്. ഇതിനു തൊട്ടു പിന്നാലെയാണ് ടെലികമ്യൂണിക്കേഷൻ വകുപ്പുമായി ബന്ധപ്പെട്ട കുടിശ്ശിക കൂടി അടച്ചു തീർത്താൽ മാത്രമേ യാത്ര സാധ്യമാകൂ എന്ന പുതിയ തീരുമാനം വന്നിരിക്കുന്നത്.
തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് ടെലികമ്യൂണിക്കേഷൻ അധികൃതർ ആഭ്യന്തര മന്ത്രാലയ വകുപ്പ് ഉദ്ദ്യോഗസ്ഥരുമായി ചർച്ചകൾ പൂർത്തിയാക്കിയതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുടിശ്ശിക തീർക്കാതെ യാത്ര ചെയ്യാൻ പുറപ്പെട്ട പലർക്കും കഴിഞ്ഞ ദിവസങ്ങളിൽ യാത്ര തടസ്സപ്പെട്ടതിനാൽ യാത്രക്ക് മുൻപ് ഇക്കാര്യത്തിൽ ജാഗ്രതപുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..