വണ്ണം കുറയ്ക്കാന്‍ ചെറുനാരങ്ങ ഫലപ്രദമാണോ?
ചെറുനാരങ്ങയില്‍ അല്ലെങ്കില്‍ നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ എരിയിച്ച് കളയാന്‍ സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, നാരങ്ങയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് അമിതമായിട്ടുള്ള വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ രാവിലെ വെറും വയറ്റില്‍ നാരങ്ങ കുടിക്കുമ്പോള്‍ അത് വിശപ്പ് കുറച്ച് അമിതമായി ആഹാരം കഴിക്കുന്നത് കുറയ്ക്കുന്നു. ഇങ്ങനേയും ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്തുന്നത് തടയാന്‍ സഹായിക്കുന്നുണ്ട്.
വ്യായാമം ഇല്ലാതെ വണ്ണം കുറയ്ക്കാന്‍
ശരീര ഭാരം കുറക്കാൻ ഉപയോഗിക്കാം ഈ ടിപ്സ്
ഏതെല്ലാം വിധത്തിലാണ് നാരങ്ങ ഉപയോഗിക്കുന്നത്
ശരീരഭാരം കുറയ്ക്കാന്‍ പല രീതിയിലാണ് ഓരോരുത്തരും നാരങ്ങ ഉപയോഗിക്കുന്നത്. ചിലര്‍ ഒരു ചെറുനാരങ്ങയുടെ പകുതി ഇട്ട് വെള്ളം തിളപ്പിച്ച് അതിനെ പകുതിയാക്കി വറ്റിക്കും. അതിലേയ്ക്ക് ബാക്കി ചെറുനാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ച് വെറും വയറ്റില്‍ കുടിക്കുന്നത് കാണാം. അതുപോലെ തന്നെ ചിലര്‍ രാവിലെ വെറും വയറ്റില്‍ ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് മറ്റൊരു മാര്‍ഗ്ഗം. അതുപോലെ തന്നെ രാവിലത്തെ ആഹാരത്തിന് മുന്‍പ് ഒരു ഗ്ലാസ്സ് ചെറുനാരങ്ങ ജ്യൂസ് കുടിക്കുന്ന നിരവധി ആളുകളുണ്ട്. ഇത്തരത്തില്‍ ആഹാരത്തിന് മുന്‍പ് ചെറുനാരങ്ങ ജ്യൂസ് കുടിക്കുന്നത് സത്യത്തില്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
അതുപോലെ, ചിലര്‍ ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് കുടിക്കുന്നത് കാണാം. ഗ്രീന്‍ ടിയില്‍ കറുവാപ്പട്ടയും ചേര്‍ത്ത് തിളപ്പിച്ച് അതില്‍ ചെറുനാരങ്ങനീര് ചേര്‍ക്കും. ഇത്തരത്തില്‍ കുടിക്കുന്നതും വയറും വണ്ണവും കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.
ചെറുനാരങ്ങ അമിതമായാല്‍
മിക്കവരും ശരീരഭാരം കുറയ്്ക്കാന്‍ രാവിലെ വെറും വയറ്റിലാണ് നാരങ്ങ വെള്ളം കുടിക്കുക .എന്നാല്‍, ഇത്തരത്തില്‍ രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് സത്യത്തില്‍ ദഹന സംബന്ധമായ പല ബുദ്ധിമുട്ടുകളും നിങ്ങള്‍ക്ക് വരാന്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. അതില്‍ തന്നെ, അസിഡിറ്റി പ്രശ്നം വര്‍ദ്ധിപ്പിക്കാനും ഇത് ഇല്ലാത്തവര്‍ക്ക് വരാനും സാധ്യത കൂടുതലാണ്. നെഞ്ചെരിച്ചില്‍ വയര്‍ ചീര്‍ത്തരിക്കല്‍ എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും നിങ്ങളെ വിട്ടുമാറാതെ പിന്തുടരാന് ഇത് കാരണമാകുന്നുണ്ട്.
ഇത് കൂടാതെ, നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നതിന് ഇത് മറ്റൊരു കാരണമാകുന്നു. പ്രത്യേകിച്ച് ചര്‍മ്മം വറണ്ട് പോകുന്നതിലേയ്ക്കും ചര്‍മ്മത്തില്‍ ചുളിവുകളും ചൊറിച്ചില്‍ വരാനും ഇത് കാരണമാണ്. അതിനാല്‍, വരണ്ട് ചര്‍മ്മം ഉള്ളവര്‍ ഒരിക്കലും നാരങ്ങ വെറും വയറ്റില്‍ കഴിക്കാതിരിക്കുക. അമിതമായി കഴിക്കുന്നത് ശരീരത്തിലെ പി എച്ച് ലെവലിനെ കാര്യമായി ബാധിക്കന്‍ കാരണമാകും. ചര്‍മ്മം വരണ്ട് പോകുന്നത് ചര്‍മ്മരോഗങ്ങള്‍ വര്‍ദ്ധിപ്പിക്കാനും താരന് പോലെയുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കാരണമാണ്.
നാരങ്ങ ഉപയോഗിക്കേണ്ട ശരിയായ വിധം
നാരങ്ങ കഴിച്ചാല്‍ നമ്മളുടെ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അതില്‍ തന്നെ നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നാരങ്ങ വളരെ നല്ലതാണ്. ഇത് കൂടാതെ, ചര്‍മ്മത്തിന്റെ ആരഗ്യത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനുമെല്ലാം നാരങ്ങ നല്ലത് തന്നെ. എന്നാല്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കണം എന്ന് മാത്രം.
ഒരു ദിവസം ഒരു ടീസ്പൂണ്‍ നാരങ്ങ നീരില്‍ കൂടുതല്‍ കഴിക്കരുത് എന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെ നാരങ്ങ നീര് പതിവായി കഴിക്കുന്നതും ചര്‍മ്മത്തിനും അതുപോലെ തന്ന നമ്മളുടെ ആരോഗ്യത്തിനും നല്ലതല്ല. അതിനാല്‍ ആഴ്ച്ചയില്‍ റണ്ട് മൂന്ന് തവണ കഴിക്കാവുനന്താണ്. അതില്‍ കൂടുതല്‍ കഴിക്കുന്ന് നല്ലതല്ല. കഴിക്കുമ്പോള്‍ മാത്രമല്ല, ചര്‍മ്മത്തില്‍ പുരട്ടാനായാലും നാരങ്ങ നീര് അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല എന്ന് മറക്കണ്ട.
നാരങ്ങയുടെ കാര്യത്തില്‍ മാത്രമല്ല. ആപ്പിള്‍ സൈഡര്‍ വിനിഗര്‍, ഓറഞ്ച് എന്നിങ്ങനെ അസിഡിറ്റി ഉള്ള ഏതൊരു വസ്തുവും അമിതമായി കഴിക്കുന്നത് നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാണ്.