15ാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലെത്തിയ മോദി ഇവിടെ നിന്നാണ് ഗ്രീസിലേക്ക് പോയത്. 40 വർഷത്തിന് ശേഷമാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്. 1983ൽ അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇതിനുമുമ്പ് ഗ്രീസ് സന്ദര്‍ശിച്ചത്.
ഏഥന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ഗ്രീക്ക് സർക്കാർ ഒരുക്കിയത്. ഇന്ത്യന്‍ സമൂഹവുമായി മോദി സംസാരിച്ചു. ഗ്രീക്ക് പ്രധാനമന്ത്രി മിറ്റ്സോ ടാക്കീസുമായി കൂടിക്കാഴ്ച നടത്തിയ മോദി പ്രതിരോധം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സഹകരണം എന്നിവ ചര്‍ച്ച ചെയ്തു.
‘‘ഭാരത് മാതാ കീ ജയ്, മോദി, മോദി’’ മുദ്രാവാക്യങ്ങളുമായാണ് ഇന്ത്യൻ സമൂഹം മോദിയെ ഗ്രീസിലേക്ക് സ്വീകരിച്ചത്. ത്രിവർണ പതാകയുമായിട്ടായിരുന്നു ഇവർ മോദിയെ കാണാനെത്തിയത്. ഗ്രീക്ക് പ്രസിഡന്റിൽ നിന്ന് ഉപഹാരം സ്വീകരിച്ച മോദി ഇരുരാജ്യങ്ങളും സൗഹാർദം വർധിപ്പിക്കുന്നത് സംബന്ധിച്ചും വിവിധ മേഖലകളിൽ യോജിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.
വയനാട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു, 9 പേർക്ക് ദാരുണാന്ത്യം
ഇന്ത്യൻ സമൂഹവുമായും വ്യവസായികളുമായും മോദി ആശയസംവാദം നടത്തും.. ഗ്രീസ് പ്രധാനമന്ത്രി കിരിയാകോസ് മിത്സോ താകീസിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി ഗ്രീസിലെത്തിയത്. ചന്ദ്രയാൻ 3 ദൗത്യം വിജയം കണ്ടതിന് ഗ്രീസ് പ്രസിഡന്റ് മോദിയെ അഭിനന്ദിച്ചു. ഒരു ദിവസത്തെ പര്യടനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരികെയെത്തുന്ന പ്രധാനമന്ത്രി ചന്ദ്രയാന്‍ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ സംഘത്തെ ബെംഗളൂരുവിലെത്തി അഭിനന്ദിക്കും.