ഈ മാസ്ക് ഒന്ന് ഇട്ട് നോക്കൂ, ചർമ്മത്തിലെ വരകളും പാടുകളും എളുപ്പത്തിൽ മാറ്റാം
Authored by റ്റീന മാത്യു | Samayam Malayalam | Updated: 25 Aug 2023, 7:01 pm
വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ചർമ്മത്തിൻ്റെ പ്രശ്നങ്ങൾ മാറ്റാൻ സഹായിക്കുന്ന ഫേസ് മാസ്കാണിത്.
മുട്ടയുടെ വെള്ള
ചർമ്മത്തിലെ ചുളിവുകൾ മാറ്റാൻ മുട്ടയുടെ വെള്ള ഏറെ നല്ലതാണ്. ഇത് ചർമ്മത്തെ കൂടുതൽ മുറുക്കാനും അയഞ്ഞ് തൂങ്ങാതിരിക്കാനും സഹായിക്കും. മുട്ടയിലെ ഘടകങ്ങൾ ചർമ്മത്തിൽ കൊളജൻ വർധിപ്പിക്കാൻ ഏറെ സഹായിക്കും. മുഖത്തിന് തിളക്കവും ഭംഗിയും നൽകാൻ മുട്ടയുടെ വെള്ള ഏറെ നല്ലതാണ്.
കൈ കാല്‍ മുട്ടിലെ കറുപ്പകറ്റാന്‍ ഇതൊന്ന് പുരട്ടിയാല്‍ മതി
കൈ കാല്‍ മുട്ടിലെ കറുപ്പകറ്റാന്‍ ഇതൊന്ന് പുരട്ടിയാല്‍ മതി
പഞ്ചസാര
ചർമ്മത്തിൽ നല്ലൊരു സ്ക്രബായി പ്രവർത്തിക്കാൻ പഞ്ചസാരയ്ക്ക് കഴിയും. ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാൻ ഇത് ഏറെ നല്ലതാണ്. പഞ്ചസാര തരികൾ ചർമ്മത്തെ മൃദുവാക്കാനും തിളക്കം കിട്ടാനും ഏറെ സഹായിക്കും. പക്ഷെ പഞ്ചസാര ചർമ്മത്തിൽ അധികം ഉരസാൻ പാടില്ല. ഇത് ചില പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും.
തേൻ
ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമല്ല ചർമ്മത്തിനും തേൻ ഏറെ നല്ലതാണ്. ചർമ്മത്തിൽ സ്വാഭാവിക മോയ്ചറൈസറായി പ്രവർത്തിക്കാൻ തേൻ സഹായിക്കും. മാത്രമല്ല ഇതിൽ ആൻ്റി മൈക്രോബയൽ, ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ ഇത് ഏറെ നല്ലതാണ്. ചർമ്മത്തിൽ ചുളിവുകൾ മാറ്റാൻ തേൻ വളരെയധികം നല്ലതാണ്. അതുപോലെ പിഗ്മൻ്റേഷൻ കുറയ്ക്കാനും ചർമ്മം തിളങ്ങാനും തേൻ വളരെ നല്ലതാണ്.
കറ്റാർവാഴ ജെൽ
ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റാൻ കറ്റാർവാഴ ജെൽ നല്ലത്. ചർമ്മത്തിലെ ചുളിവുകൾ മാറ്റാൻ കൊളജൻ ഉത്പ്പാദിപ്പിക്കാൻ ഇത് ഏറെ സഹായിക്കും. ചർമ്മം നല്ല സോഫാറ്റാക്കാനും കറ്റാർവാഴ ഏറെ മികച്ചതാണ്. വെറുതെ കറ്റാർവാഴ തേയ്ക്കുന്നതും ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. കറുത്ത പാടുകൾ, മുഖക്കുരു, കരിവാളിപ്പ് എല്ലാം മാറ്റാൻ കറ്റാർവാഴ ഏറെ സഹായിക്കും.
മാസ്ക് തയാറാക്കാൻ
മുട്ടയുടെ വെള്ളയും കറ്റാർവാഴയും പഞ്ചസാരയും ഒരു മിക്സിയിലിട്ട് നന്നായി അടിച്ച് എടുക്കുക. അതിന് ശേഷം ഇതിലേക്ക് അൽപ്പം തേൻ കൂടി ചേർത്ത് ഇളക്കി എടുക്കാം. കഴുകി വ്യത്തിയാക്കിയ മുഖത്ത് വേണം ഈ മാസ്ക് ഇടാൻ. കൈ കൊണ്ട് മാസ്ക് ഇടാവുന്നതാണ്. പത പോലെ ആയിരിക്കും മാസ്ക് ഇരിക്കുന്നത്. ഇത് പതുക്കെ തേച്ച് പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം കഴുകി കളയാം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക