കുവൈത്ത് സിറ്റി > പ്ലാസ്റ്റിക് സർജറി വഴി വിരലടയാളത്തിൽ മാറ്റം വരുത്തി കുവൈറ്റിലേക്ക് വന്ന രണ്ട് ഏഷ്യക്കാരെ പിടികൂടിയതായി കുവൈറ്റ് കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് മുമ്പ് കുവൈത്തിൽ നിന്ന് നാടു കടത്തപ്പെട്ടവരാണ് ഇരുവരും. പ്ലാസ്റ്റിക് സർജറി നടത്തി വിരലടയാളത്തിൽ മാറ്റം വരുത്തിയാണ് ഇപ്പോൾ ഇവർ രാജ്യത്തേക്ക് പ്രവേശിച്ചത്. എന്നാൽ കുവൈറ്റിൽ നടപ്പിലാക്കിയ നൂതന സാങ്കേതിക പരിശോധന സംവിധാനമായ ബയോ മെട്രിക് പരിശോധനയിൽ ഇവരെ സുരക്ഷാ സേന തിരിച്ചറിയുകയായിരുന്നു. മൈദാൻ ഹവല്ലി കുറ്റാന്വേഷണ വിഭാഗമാണ് ഇരുവരെയും പിടികൂടിയത്. മറ്റു തുടർ നടപടികൾക്കായി ഇരുവരെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..