അച്ചു ഒരു കണ്ടന്റ് ക്രിയേറ്ററാണ്. അവർ അതിന്റെ ഭാഗമായി ഉപയോഗിക്കുന്ന സാധനങ്ങൾ അവരുടേതാണ് എന്ന് പറയുന്ന അന്തങ്ങളോട് സഹതപ്പിക്കുക മാത്രമെ നിവർത്തിയുള്ളു. ആ യുക്തി വെച്ച് നോക്കിയാൽ ലോകത്തിലെ ഏറ്റവും അധികം കാറുള്ളത് ബൈജു എം നായരുടെ വീട്ടിലാകണമെന്ന് അച്ചുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Onam celebration: ഓണാഘോഷ നിറവിൽ കോട്ടൺഹിൽ സ്കൂൾ
അച്ചുവിന്റെ ജീവിത പങ്കാളി ഒരു മെച്ചപ്പെട്ട ബിസിനസുകാരനുമാണ്. ഇനി നിങ്ങൾ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ നിങ്ങൾ രഹസ്യമായി പകർത്തിയതല്ലല്ലോ, അത് കണ്ടന്റ് ക്രിയേഷന്റെ ഭാഗമായി അവരുടെ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത് അല്ലേയെന്ന് ചോദിച്ച രാഹുൽ ഇക്കാര്യത്തിൽ വിശദമായി തന്നെ അന്വേഷണം നടത്തുകയെന്ന് പറഞ്ഞ് നിരവധി ചോദ്യങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്.
‘ഉമ്മൻ ചാണ്ടി സാർ മുഖ്യമന്ത്രിയായിരുന്നപ്പോഴോ അല്ലാത്തപ്പോഴോ സാറിന്റെ പേര് ഉപയോഗിച്ച് അച്ചു ധനസമ്പാദനമോ മറ്റെന്തെങ്കിലുമോ നേടിയിട്ടുണ്ടോ?
അച്ചുവിന്റെ പേരിൽ ഏതെങ്കിലും തട്ടിക്കൂട്ട് കമ്പനി സർക്കാർ ഇടപാടുകളുടെ മധ്യസ്ഥത വഹിക്കുന്നുണ്ടോ? അച്ചുവിന്റെ മെന്റർ എന്ന് പറഞ്ഞ് വന്ന് ഏതെങ്കിലും വിവാദ വ്യവസായി കേരളത്തിന്റെ ആരോഗ്യ ഡേറ്റ കൊണ്ട് പോകാൻ ശ്രമിച്ചോ?’
താനൂരിന് സർക്കാരിന്റെ ഓണസമ്മാനം, പ്രഖ്യാപനവുമായി മന്ത്രി വി അബ്ദുറഹിമാൻ
‘അച്ചുവിന്റേത് എന്ന് പറഞ്ഞ് ഒരു കമ്പനി ഏതെങ്കിലും വിവാദ വ്യവസായിയുടെ മാസപ്പടി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ? അച്ചുവിന്റെ ഏതെങ്കിലും കമ്പനിക്ക് ഏതെങ്കിലും വിവാദ വ്യവസായി സേവനം ഇല്ലാതെ 1.72 കോടി രൂപ കൊടുത്തിട്ടുണ്ടോ? ഇതിന്റെ എല്ലാം ഉത്തരം ഇല്ല എന്ന് അല്ലേ. എന്നിട്ടും അച്ചു മറുപടി പറഞ്ഞു. ചില വെബ് സൈറ്റുകൾ അപ്രതൃക്ഷമായപോലെ അച്ചുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അപ്രത്യക്ഷമായില്ല. ജോലി ചെയ്ത് ജീവിക്കുന്നവരെ കാണുമ്പോൾ അഴിമതി ചെയ്ത ജീവിക്കുന്നവരുടെ അണികൾക്ക് അസ്വസ്തത സ്വാഭാവികം. എന്തായാലും ചോദ്യം തുടരുക, അച്ചുവിന്റെ ചെരുപ്പിന് എന്താ വില?’ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.