ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചിരുന്നു. തിങ്കളാഴ്ചക്കുള്ളിൽ ഓണക്കിറ്റ് വിതരണം പൂർത്തിയാക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദേശം. കഴിഞ്ഞദിവസം പല ജില്ലകളിലും കിറ്റ് നൽകാൻ കഴിയാതിരുന്നതിനാലാണ് നടപടികൾ വേഗത്തിലാക്കുന്നത്. ഓണക്കിറ്റിലേക്കുള്ള മിൽമയുടെ പായസക്കൂട്ട് എത്താൻ വൈകിയതിനെത്തുടർന്നായിരുന്നു പലയിടത്തും കിറ്റ് വിതരണം വൈകിയത്.
മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 9 മരണം; അപകടം ട്രെയിനിനുള്ളിൽ പാചകത്തിന് ശ്രമിക്കവേ
Onam Kit: സൗജന്യ ഓണകിറ്റ് വിതരണം ആഗസ്റ്റ് 24 മുതൽ
തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം, ജില്ലകളിലായിരുന്നു കഴിഞ്ഞദിവസം ഭാഗികമായിട്ട് കിറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞത്. കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാൻ ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം ചേർന്ന ഭക്ഷ്യ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഇത്.
ഇത്തവണ 5.84 ലക്ഷം മഞ്ഞക്കാർഡുകാർക്ക് മാത്രമാണ് സംസ്ഥാനത്ത് ഓണക്കിറ്റ് നൽകുന്നത്. ഇതിനായി 32 കോടി രൂപ സപ്ലൈകോയ്ക്ക് മുൻകൂറായി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. മഞ്ഞക്കാർഡുടമകൾക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്നവർക്കും ഓണക്കിറ്റ് നൽകും.
ക്ഷേമ സ്ഥാപനങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം പുജപ്പുര അഗതി മന്ദിരത്തിൽ മന്ത്രി ആർ ബിന്ദുവാണ് നിർവഹിച്ചത്. വിശപ്പ് രഹിതമായി ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഓണക്കിറ്റ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ എന്ന മുദ്രാവാക്യമാണ് സാമൂഹിക നീതി വകുപ്പ് മുന്നോട്ട് വെക്കുന്നത്. പായസ മിക്സുൾപ്പെടെ 14 ഭക്ഷ്യ സാധനങ്ങളാണ് കിറ്റിലുൾപ്പെടുത്തിയിട്ടുള്ളത്.
സന്തോഷകരമായ ഓണദിനങ്ങൾക്ക് വേണ്ടി ന്യായ വിലക്ക് ഭക്ഷ്യധാന്യമെത്തിക്കാനുള്ള പരിശ്രമമാണ് ഗവൺമെന്റ് നടത്തുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച മന്ത്രി ജി ആർ അനിൽ പറഞ്ഞു. വിശപ്പ് രഹിത കേരളമെന്ന ലക്ഷ്യത്തോടെയാണ് ഗവൺമെന്റ് മുന്നോട്ട് പോകുന്നത് ആദിവാസി ഊരുകളിലും കിടപ്പു രോഗികൾക്കും ഭക്ഷ്യ കിറ്റ് വീടുകളിലെത്തിച്ചു നൽകും. അതിഥിത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക കാർഡ് നൽകുന്ന പദ്ധതിക്ക് തുടക്കമായി. ആറ് ഭാഷകളിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കും. ആറ് ലക്ഷം എഎവൈ കാർഡുകൾക്ക് സൗജന്യമായി കിറ്റ് വിതരണം ചെയ്യുകയാണ്.