വെള്ളം കുടിക്കണം എന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ എപ്പോ കുടിക്കണം? അതുപോലെ രാവിലെ വെള്ളം കുടിക്കുമ്പോള്‍ എത്ര ഗ്ലാസ്സ് വീതം കുടിക്കണം എന്നിങ്ങനെ പലതരം സംശയങ്ങളാണ്. രാവിലെ എഴുന്നേറ്റ ഉടനെ എത്ര ഗ്ലാസ്സ് വെള്ളം കുടിക്കുന്നതാണ് നല്ലത് എന്ന് നോക്കാം.
രാവിലെ ചെയ്യാവുന്ന ചില ആരോഗ്യകരമായ കാര്യങ്ങൾ
വെള്ളം കുടിച്ചാലുള്ള ഗുണം
വെള്ളം മനുഷ്യ ശരീരത്തിന് അനിവാര്യമായ ഒരു ഘടകമാണ്. ശരീരത്തിന്റെ 70% വെള്ളമാണ്. നമ്മളുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാന്‍ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വെള്ളം ശരീരത്തിലെ എല്ലാ കോശങ്ങളെയും ഹൈഡ്രേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിന്റെ താപനില നിയന്ത്രിക്കാനും, വിഷവസ്തുക്കളെ പുറന്തള്ളാനും, വേദന കുറയ്ക്കാനും സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ദഹനപ്രക്രിയയെ മെച്ചപ്പെടുത്താന്‍ വെള്ളം അനിവാര്യമാണ്. ഇത് ഭക്ഷണം ദഹിക്കാനും, പോഷകങ്ങള്‍ ആഗിരണം ചെയ്യാനും, വിസര്‍ജ്ജനം സുഗമമാക്കാനും സഹായിക്കുന്നു.
ആരോഗ്യത്തിന് എന്നതുപോലെ തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വെള്ളം അനിവാര്യമാണ്. ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്യുകയും, ചര്‍മ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ചുളിവുകള്‍, പാടുകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ വെള്ളം അനിവാര്യമാണ്. ഇത് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ഓക്സിജനും പോഷകങ്ങളും എത്തിക്കാന്‍ സഹായിക്കുന്നു.
സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ വെള്ളം കൃത്യമായി കുടിച്ചാല്‍ ഇത് വ്യായാമം സുഗമമാക്കുന്നു. ഇത് ശരീരത്തെ തണുപ്പിക്കാനും, കഠിനമായ വ്യായാമത്തിന് ശേഷം ശരീരം പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് വീണ്ടെടുക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ വെള്ളം കുടിക്കുന്നത് ബുദ്ധിശക്തി മെച്ചപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനും, ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും, പഠനം സുഗമമാക്കാനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വെള്ളം അനിവാര്യമാണ്. ഇത് ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു.
വെള്ളം കുടിക്കേണ്ടത് എങ്ങിനെ
വെള്ളം കുടിക്കാന്‍ ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കണം. ഇത് ശരീരത്തിന് ആവശ്യമായ വെള്ളത്തിന്റെ അളവാണ്. എന്നിരുന്നാലും, ചില ആളുകള്‍ക്ക് കൂടുതല്‍ വെള്ളം ആവശ്യമായി വന്നേക്കാം. ഉദാഹരണത്തിന്, ചൂടുള്ള കാലാവസ്ഥയില്‍ ജീവിക്കുന്ന ആളുകള്‍, പ്രായമായ ആളുകള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് കൂടുതല്‍ വെള്ളം ആവശ്യമായി വന്നേക്കാം. അതിനാല്‍ അവര്‍ അതിനനുസരിച്ച് വെള്ളം തകുടിക്കണം. വെള്ളം ല്ലൊയ്പ്പോഴും ദാഹിക്കുമ്പോള്‍ മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ ഭക്ഷണത്തിന് മുമ്പും, ശേഷവും വെള്ളം കുടിക്കുക. വെള്ളം കുടിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നതിന് ഒരു കുപ്പിയോ പാത്രമോ എപ്പോഴും കൈവശം വയ്ക്കുക.വെള്ളത്തിന് പകരം പാനീയങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നത് മല്ലതാണ്.
രാവിലെ എഴുന്നേല്ക്കുമ്പോള്
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ രണ്ട് ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ചിലര്‍ ചെറു ചൂടുവെള്ളം കുടിക്കും. ചിലര്‍ സാധാ വെള്ളം കുടിക്കും. ഏതായാലും നല്ലതാണ്. അതുപോലെ രാവിലെ വെള്ളം കുടിക്കുമ്പോള്‍ സാവധാനത്തില്‍ ഇരുന്ന് കുറച്ച് കുറച്ച് വീതം ഇറക്കണം. ഇത്തരത്തില്‍ ചെയ്യുന്നത് വയറ്റില്‍ നിന്നും ഗ്യാസ് നീക്കം ചെയ്യാനും അതുപോലെ തന്നെ ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ പുറംതള്ളാനും ഇത് സഹായിക്കുന്നുണ്ട്.
ചിലര്‍ രാവിലെ ടോയ്ലറ്റില് പോകാന്‍ ചായ, കാപ്പി എന്നിവ കുടിക്കുന്നത് കാണാം.എന്നാല്‍, ചായക്കും കാപ്പിക്കും പകരം വെള്ളം കുടിച്ച് ശീലിക്കുന്നതാണ് നല്ലത്. ഇത് മലബന്ധം ഇല്ലാതാക്കാനും അതുവഴി പൈല്‍സ് പോലെയുള്ള രോഗസാധ്യതകള്‍ കുറയക്കാനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, നല്ല ദഹനം നടക്കാനും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.
രാവിലെ എഴുന്നേറ്റ ഉടനെ പല്ല് പോലും തേയ്ക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ കുടിക്കാന്‍ അറപ്പുള്ളവര്‍ വായ ഒന്ന് കഴുകിയതിന് ശേഷം വെള്ളം കുടിക്കാവുന്നതാണ്. വെള്ളം എപ്പോഴും സാവധാനത്തില്‍ കുടിക്കാന്‍ ശ്രദ്ധിച്ചാല്‍ അത് വൃക്കയുടെ ആരോഗ്യത്തിനും നല്ലതാണ്.