ആപ്പിള്‍ സൈഡര്‍ വിനിഗര്‍
നമ്മള് സാധാരണ വിനാഗിരി തയ്യാറാക്കുന്നത് പോലെ ആപ്പിള്‍ ചതച്ച് അതില്‍ യീസ്റ്റ്ും പഞ്ചസ്സാരയുമെല്ലാം ചേര്‍ത്ത് പുളിപ്പിച്ചാണ് ഈ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ തയ്യാറാക്കി എടുക്കുന്നത്. പൊതുവില്‍ തുടക്കകാലത്ത് ഇത് അച്ചാര്‍, അതുപോലെ സാലഡ്, അല്ലെങ്കില്‍ എന്തെങ്കിലും മസാല കൂട്ടുകള്‍ എന്നിവയിലാണ് ഉപയോഗിച്ച് വന്നിരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിയുന്നതിനനുസരിച്ച് ഇത് ആരോഗ്യത്തിന് നല്ലതാണെന്ന് മനസ്സിലാവുകയും അതിനനുസരിച്ച് ആരോഗ്യപരമായിട്ടുള്ള കാര്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ ആരംഭിച്ചു.
ചിലര്‍ അണുബാധ ഇല്ലാതിരിക്കാനും, നെഞ്ചെരിച്ചില്‍ തടയുന്നതിനും ശരീരഭാരം കുറയ്ക്കാനും അതുപോലെ പ്രമേഹത്തെ നിയന്ത്രിക്കാനുമെല്ലാം ഇന്ന് പലരും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷേ, ഇത് ഉപയോഗിക്കുമ്പോള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കണം എന്ന് മാത്രം.
ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍
ഹീമോഗ്ലോബിൻ കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കണം
ആപ്പിള്‍ സൈഡര്‍ വിനിഗര്‍ പലതരം
യീസ്റ്റ് ഇട്ട് പുളിപ്പിച്ച് അതിനെ ആല്‍ക്കഹോള്‍ ആക്കി മാറ്റുകയും പിന്നീട് ഇതില്‍ ചേര്‍ത്തിരിക്കുന്ന പഞ്ചസ്സാര കുറച്ച് നാള് കഴിയുമ്പോള്‍ ഇതിലെ ആല്‍ക്കഹോളിനെ വിഘടിപ്പിക്കുകയും ഇതിനെ അസെറ്റിക് ആസിഡ് ആക്കി മാറ്റുകയും ചെയ്യുന്നു. ഇതാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍.
ഇന്ന് മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന ഒട്ടുമിക്ക ആപ്പിള്‍ സൈഡര്‍ വിനിഗര്‍ നല്ല ക്ലിയറായിട്ടുള്ളതാണ്. പാസ്റ്റ്യുറൈസ്ഡ് ആയിട്ടുള്ളതും ഫില്‍റ്റേര്‍ഡ് ടൈപ്പ് വിനിഗര്‍ ആണ് ലഭിക്കുന്നത്. എന്നാല്‍, ഫില്‍റ്റര്‍ ചെയ്യാത്ത ആപ്പിള്‍ സൈഡര്‍ വിനിഗറും ലഭ്യമാണ്.
ഗുണങ്ങള്‍
ആപ്പിള്‍ സൈഡര്‍ വിനിഗറില്‍ പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഇതിന് കുറച്ചും കൂടെ കടുത്ത നിറമാണെങ്കില്‍ അതില്‍ ആന്റിഓക്സിഡന്റ്സും ധാരാളം കാണാന്‍ സാധിക്കും. അതിനാല്‍, തന്നെ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും അണുബാധകളില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നുണ്ട്.
അതുപോലെ തന്നെ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും അതുപോലെ, വയറും ശരീരഭാരവും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. കാരണം, ഇതില്‍ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു.
അതുപോലെ തന്നെ ആഹാരത്തിന് ശേഷം ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും അതുപോലെ തന്നെ കൊളസട്രോള്‍ കുറയക്കാനും സഹായിക്കുന്നുണ്ട്. രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായും ഇത് സഹായിക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു.
ഉപയോഗിക്കേണ്ട വിധം
ശരീരഭാരം കുറയ്ക്കാന്‍ രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഒരു ദിവസം കഴിക്കാം എന്നാണ് എക്സ്പേര്‍ട്സ് പറയുന്നത്. ഉച്ച ഭക്ഷണത്തിന് മുന്‍പും അതുപോലെ രാത്രി ഭക്ഷണം കഴിച്ചതിന് ശേഷവും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കും എന്നാണ് പറയുന്നത്. എന്നാല്‍, നിങ്ങള്‍ക്ക് ഇത് കഴിക്കുമ്പോള്‍ നെഞ്ചെരിച്ചില്‍, അതുപോലെ, എന്തെങ്കിലും അസ്വസ്ഥതകള്‍ പ്രകടമാവുകയാണെങ്കില്‍ കഴിക്കുന്നത് കുറയ്ക്കേണ്ടത് അനിവാര്യമാണ്. കുടിക്കുമ്പോള്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വെള്ളത്തില്‍ ലയിപ്പിച്ച് കഴിക്കാന്‍ ശ്രദ്ധിക്കണം.
ദോഷഫലം
ഗുണം എന്നത് പോലെ തന്നെ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിച്ചാല്‍ അതിന്റേതായ ദോഷവും ഉണ്ട്. പ്രത്യേകിച്ച് ആപ്പിള്‍ സൈഡര്‍ വിനിഗര്‍ പതിവായി കഴിക്കുന്നത് നമ്മളുടെ പല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് പല്ലിന്റെ ഇനാമല്‍ കളയുന്നതിന് കാരണമാകാം. അതുപോലെ തന്നെ പലര്‍ക്കും ദഹന പ്രശ്നങ്ങള്‍ ഇതുമൂലം നേരിടാനുള്ള സാധ്യതയും കൂടുതലാണ്. നിങ്ങള്‍ക്ക് പൊട്ടാസ്യം കുറവാണെങ്കില്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കഴിക്കുന്നത് പൊട്ടാസ്യത്തിന്റെ അളവ് ഒന്നും കൂടെ കുറയ്ക്കാന്‍ കാരണമാകുന്നു. അതിനാല്‍, ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക.
എത്രകാലം സൂക്ഷിക്കാം
നിങ്ങള്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വാങ്ങിച്ചാല്‍ പരമാവധി രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ ഉപയോഗിക്കുക. അതില്‍ കൂടുതല്‍ കാലം ഉപയോഗിക്കുന്നത് സത്യത്തില്‍ നല്ലതല്ല. അതുപോലെ തന്നെ ഫ്രിഡ്ജില്‍ വെച്ച് ഒരിക്കലും ഇത് സൂക്ഷിക്കരുത്. പ്രത്യേകിച്ച് ഒരു വട്ടം ഉപയോഗിച്ചതിന് ശേഷം ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല. എല്ലായ്പ്പോഴും നല്ല അടച്ചുറപ്പുള്ളതും സൂര്യ പ്രകാശം കടക്കാത്തതുമായ ഒരു സ്ഥലത്ത് സൂക്ഷിക്കാവുന്നതാണ്.