ഇവര്‍ സഞ്ചരിച്ച കാര്‍ സൗദി പൗരന് ഓടിച്ചിരുന്ന ട്രെയ്ലറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. മൃതദേഹങ്ങളും രേഖകളും കത്തിയിരുന്നു. പാസ്പോര്‍ട്ട് നമ്പറും മറ്റു രേഖകളും പരിശോധിച്ച് ബന്ധുക്കള്‍ ഇവരെ തിരിച്ചറിയുകയായിരുന്നു. ഇവരുടെ ദമാമിലെ ബന്ധുക്കള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന റുമാഹ് ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
VSC Exam: വിഎസ്എസ്സി റിക്രൂട്ട്മെന്റ് പരീക്ഷ: കോപ്പിയടിക്കാൻ ബട്ടണിൽ ക്യാമറ ഘടിപ്പിച്ചുവെന്ന് പോലീസ്
പത്ത് വര്‍ഷമായി കുവൈത്തില്‍ ജോലിചെയ്യുന്ന ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ് (2), മുഹമ്മദ് ഈഹാന്‍ ഗൗസ് (4) എന്നിവരാണ് മരിച്ചത്. ടൂറിസ്റ്റ് വിസയില്‍ റോഡ് മാര്‍ഗം സൗദിയിലേക്ക് വന്ന കുടുംബം റിയാദില്‍ സന്ദര്‍ശനം നടത്തിവരികയായിരുന്നു. റിയാദിലേക്ക് പോയ ഇവരെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചിരുന്നു.
നിര്‍മിതബുദ്ധി ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങളെ ബാധിക്കുമോ? തൊഴില്‍ വിപണിയിലെ മാറുന്ന പ്രവണതകള്‍ അറിയാം
ഇന്നലെ പുലര്‍ച്ചെ ആറു മണിക്ക് റിയാദിനടുത്തായിരുന്നു അപകടം. തുമാമയില്‍ ഹഫ്ന-തുവൈഖ് പാതയില്‍ വച്ചുണ്ടായ അപകടത്തില്‍ കുടുംബം സഞ്ചരിച്ച ഫോര്‍ഡ് കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഇന്ത്യന്‍ കുടുംബമാണ് അപകടത്തില്‍ പെട്ടതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് റിയാദ് ട്രാഫിക് പോലീസ് സൗദിയിലെ കെഎംസിസി പ്രവര്ത്തകന് സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയിരുന്നു. ദമാമിലും കുവൈറ്റിലും ബന്ധുക്കള്‍ ഉണ്ടെന്നും നാട്ടിലുള്ള ഇവരുടെ കുടുംബത്തിനും വിവരങ്ങള്‍ കൈമാറിയതായും സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു. കുവൈത്ത് കെഎംസിസിയെ അറിയിച്ച് അന്വേഷണങ്ങള്‍ നടത്തുന്നതിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
ഗൗസ് ദാന്തുവിന്റെ ഇന്ത്യയിലെയോ കുവൈറ്റിലെയോ കുടുംബത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ റിയാദ് പോലിസ് അന്വേഷിച്ചുവരികയായിരുന്നു. അപകടകാരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
വരുന്നു ട്രോജെന; തബൂക്കിലെ ഹിമമലകള്‍ക്കു മുകളിലെ മഹാവിസ്മയം
ഉമ്മുല്‍ഹമാം സെക്ടര്‍ ‘തിളക്കം’ സെക്ടര്‍ ക്യാമ്പ് നടത്തി
റിയാദ്: ഐസിഎഫ് റിയാദിനു കീഴില്‍ ഉമ്മുല്‍ഹമാം സെക്ടര്‍ ‘തിളക്കം’ എന്ന ശീര്‍ഷകത്തില്‍ സഹാഫ ഇസ്തിറാഹയില് സെക്ടര്‍ ക്യാമ്പ് സംഘടിപ്പിച്ചു. സെക്ടര്‍ പ്രസിഡന്റ് സിദ്ദീഖ് അഹ്സനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാമ്പ് അഷ്റഫ് ഓച്ചിറ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകള്‍ക്ക് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍, അബ്ദുല്ലത്തീഫ് മാണിയൂര്‍ എന്നിവര്‍ നേതൃത്വം നല്കി. സെക്ടറിനു കീഴിലെ സഹാഫ, അകീക്ക്, മല്‍ഗ എന്നീ യൂണിറ്റുകളിലെ ഭാരവാഹികളും സംബന്ധിച്ചു. നൗഷാദ് ഒറ്റപ്പാലം സ്വാഗതവും മൂസ മുസ്ലിയാര് നന്ദിയും പറഞ്ഞു.