കോളേജിലും ഓഫീസിലും പോയി ചർമ്മത്തിൻ്റെ തിളക്കം നഷ്ടപ്പെട്ടോ? ഇത് എളുപ്പത്തിൽ മാറ്റാൻ ഓട്സ് പ്രയോഗം
Authored by റ്റീന മാത്യു | Samayam Malayalam | Updated: 26 Aug 2023, 1:26 pm
ചർമ്മം തിളങ്ങാനും മങ്ങൽ മാറ്റാനും എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഫേസ് ഫായ്ക്ക്.
ഓട്സ്
ചർമ്മത്തിൻ്റെ മിക്ക പ്രശ്നങ്ങളും മാറ്റാൻ ഓട്സ് ഏറെ നല്ലതാണ്. എല്ലാ ചർമ്മക്കാർക്കും വളരെ നല്ലതായി ചേരുന്നതാണ് ഓട്സ് എന്ന് തന്നെ പറയാം. പലപ്പോഴും ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗമാണ് ഓട്സ് എന്ന് തന്നെ പറയാം. ചർമ്മത്തിൻ്റെ നിറവുംത ിളക്കവും കൂട്ടാൻ ഏറെ നല്ലതാണ് ഓട്സ്. നിർജ്ജീവ കോശങ്ങളെ പുറന്തള്ളാൻ ഓട്സ് ഏറെ സഹായിക്കും. ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കും.
മൃദുവായ ചർമ്മത്തിന് അരിപ്പൊടി-തക്കാളി സ്ക്രബ്
മൃദുവായ ചർമ്മത്തിന് അരിപ്പൊടി-തക്കാളി സ്ക്രബ്
തേൻ
ചർമ്മത്തിൻ്റെ തിളക്കം കൂട്ടാൻ ഏറെ നല്ലതാണ് തേൻ. എണ്ണമയം, ടാൻ, എന്നിവയെല്ലാം നീക്കാൻ തേൻ ഏറെ നല്ലതാണ്. ഇതിലെ ആൻ്റി ബാക്ടീരിയൽ ആൻ്റി മൈക്രോബയൽ ഗുണങ്ങൾ ചർമ്മത്തിലെ ബാക്ടീരിയ പോലുള്ള ചർമ്മ പ്രശ്നങ്ങളെ മാറ്റാൻ സഹായിക്കും. ചർമ്മത്തിലുണ്ടാകുന്ന വരൾച്ച് കുറയ്ക്കാൻ തേൻ സഹായിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അമിതമായി വെയിലൊക്കെ ഏറ്റ ചർമ്മത്തെ നേരെയാക്കാൻ തേൻ വളരെയധികം സഹായിക്കും.
തൈര്
ചർമ്മത്തെ നന്നായി മോയ്ചറൈസ് ചെയ്യാൻ തൈര് ഏറെ നല്ലതാണ്. ചർമ്മത്തിലുണ്ടാകുന്ന നിറ വ്യത്യാസം മാറ്റാനുള്ള നല്ലൊരു പരിഹാരമാണ് തൈര്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും ധാതുക്കളും ചർമ്മത്തെ പരിഷോപ്പിക്കാൻ ഏറെ സഹായിക്കും. തിളക്കവും മൃദുത്വവും കൂട്ടുക മാത്രമല്ല ചർമ്മം ഭംഗിയാക്കാനും നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.
ഫേസ് പായ്ക്ക് തയാറാക്കാൻ
പൊടിച്ച ഓട്സിലേക്ക് തൈരും തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. സാധാരണ ചർമ്മക്കാർക്കാണ് തൈര് ഏറ്റവും അനുയോജ്യം. എണ്ണമയമുള്ള ചർമ്മക്കാർക്ക് തൈരിന് പകരം കറ്റാർവാഴ ജെൽ എടുക്കാവുന്നാതണ്. അതുപോലെ വരണ്ട ചർമ്മക്കാർക്ക് പാലും എടുക്കാവുന്നതാണ്. ഈ പായ്ക്ക് മുഖത്തിട്ട് 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്. ആഴ്ചയിൽ രണ്ട് ദിവസം ഇത് ചെയ്യാം. ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക