Also watch
ഗർഭകാലത്ത് വരാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ ഇവയാണ്
26ാം ആഴ്ചയിലെ പ്രത്യേകതകൾ
26ാം ആഴ്ചയിൽ കഞ്ഞിൻ്റെ അവയവങ്ങളെല്ലാം വളർന്ന് കൊണ്ടിരിക്കുകയാണ്. കുഞ്ഞിൻ്റെ ശ്വാസകോശം ശ്വാസം എടുക്കാനുള്ള തയാറെടുപ്പിലാണ്. കുഞ്ഞ് ഈ സമയം മുതൽ കൈ കുടിക്കാൻ തുടങ്ങും. കുഞ്ഞിന് വലിച്ച് എടുക്കാനുള്ള കഴിവ് കുഞ്ഞിനും കിട്ടിയിട്ടുണ്ട്. കുഞ്ഞിൻ്റെ ചർമ്മത്തിന് ചുവപ്പ് നിറം ലഭിക്കാൻ തുടങ്ങിയിട്ടുണ്ട്. തലമുടിയും കൺ പീലികളും വളരുന്നുണ്ട്. കുഞ്ഞ് വരാൻ ഇനി അധിക സമയം വേണ്ട, അതുകൊണ്ട് തന്നെ എല്ലാ തയാറെടുപ്പുകളും നടത്താൻ ശ്രമിക്കുക. 26ാം ആഴ്ച എന്ന് പറയുന്നത് ആറ് മാസമാണ്.
അമ്മയുടെ ശരീരത്തിലെ മാറ്റങ്ങൾ
പെൽവിത് വേദന – ഏറ്റവും കഠിനവും അതുപോലെ ബുദ്ധിമുട്ടും ഉള്ളതുമാണ് പെൽവിക് വേദന. പിൽവിക്കിലെ ലിഗമൻ്റ്സിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് ഇതിൻ്റെ പ്രധാന കാരണം. പ്രസവത്തിന് മുൻപുള്ള തയാറെടുപ്പുകളാണ് ഇതെല്ലാം. 25ാം ആഴ്ചയിലെ പോലെ തന്നെ ഇത് 26 ആഴ്ച ഗർഭിണിയാകുമ്പോൾ പെൽവിക് വേദനയ്ക്കും നടുവേദനയ്ക്കും കാരണമാകും. ഇരിക്കുമ്പോഴോ കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോഴോ അല്ലെങ്കിൽ പടികൾ കയറുമ്പോഴോ ഇറങ്ങുമ്പോഴോ ഈ വേദന ഉണ്ടാകാം. വ്യായാമവും, ചെറിയ രീതിയിലുള്ള സ്‌ട്രെച്ചുകളും ഈ മേഖലകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കുന്ന മറ്റ് രീതികൾ എന്നിവ ഉപയോഗിച്ച് ഈ വേദനകൾ കുറയ്ക്കാം.
കോൺട്രാക്ഷൻസ് – രണ്ടാം ട്രൈമെസ്റ്ററിൽ പലർക്കും ഉണ്ടാകുന്നതാണ് കോൺട്രാക്ഷൻസ്. മൂന്നാം ട്രൈമെസ്റ്ററാകുമ്പോളെക്കും ഇത് കൂടി വരാറുണ്ട്. ബ്രാക്‌സ്റ്റൺ ഹിക്‌സ് സങ്കോചങ്ങൾ വയറിനെ ഇറുകിയത് പോലെയാക്കുന്നു. അൽപ്പം വേദനയോടെ ആണ് ഇത് സംഭവിക്കുന്നത്. വ്യായാമം അല്ലെങ്കിൽ ലൈംഗിക പ്രവർത്തനങ്ങൾക്ക് ശേഷവും പകൽ സമയത്തും ഇത് കൂടാനുള്ള സാധ്യത കൂടുതലാണ്. ജലാംശം നിലനിർത്തുന്നത് ബ്രാക്‌സ്റ്റൺ ഹിക്‌സ് സങ്കോചങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു മാർഗമാണ്. 26 ആഴ്ചയിൽ ബ്രാക്‌സ്റ്റൺ ഹിക്‌സ് അല്ലെങ്കിൽ യഥാർത്ഥ പ്രസവ വേദന ആണോ എന്ന സംശയമുള്ളവർ ഡോക്ടറെ കാണാൻ ശ്രമിക്കുക.
മാനസിക സമ്മർദ്ദവും ഉത്കണ്ഠയും – കുഞ്ഞ് ജനിക്കാനുള്ള സമയം അടുക്കും തോറും മാനസിക സമ്മർദ്ദവും ഉത്കണ്ഠയും വർധിച്ച് വരാം. ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഡിപ്രഷൻ പോലുള്ള എന്തെങ്കിലും പ്രശ്നങ്ങൾ നേരത്തെ അനുഭവിച്ചിട്ടുള്ളവരാണെങ്കിൽ തീർച്ചയായും ഡോക്ടറോട് അത് അറിയിക്കേണ്ടതാണ്. മെഡിറ്റേഷൻ പോലുള്ളവ പിന്തുടരുന്നത് ഇത കുറയ്ക്കാൻ ഏറെ സഹായിക്കും.
മൂത്രാശയ അണുബാധ – ഇത് വളരെ സ്വാഭാവികമായി ഗർഭകാലത്ത് ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. മൂത്രനാളിയിലൂടെ ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കും. മൂത്രനാളിയിലെ അണുബാധ ചികിത്സിച്ചില്ലെങ്കിൽ കൂടുതൽ ഗുരുതരമായ മൂത്രാശയത്തിലോ വൃക്കകളിലോ അണുബാധയുണ്ടാക്കാം. 26 ആഴ്ച ഗർഭിണിയായപ്പോൾ അവഗണിക്കാൻ പാടില്ലാത്ത ചില ലക്ഷണങ്ങളിൽ ചിലതാണ് മൂത്രമൊഴിക്കുമ്പോൾ വേദന, എപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നൽ, അല്ലെങ്കിൽ പനി എന്നിവ ഉൾപ്പെടുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ളവർ തീർച്ചയായും ഡോക്ടറെ ബന്ധപ്പെടാൻ ശ്രമിക്കുക.