മദ്യലഹരിയില്‍ കാറോടിച്ച് രണ്ടുപേരുടെ മരണം: കുവൈറ്റ് ഫാഷനിസ്റ്റ് ഫാത്തിമക്കെതിരേ നെറ്റിസണ്‍സിന്റെ പ്രതിഷേധം. കസ്റ്റഡിയിലെന്ന് പോലീസ്
Samayam Malayalam | Updated: 26 Aug 2023, 4:55 pm
അപകടസമയത്ത് ‘അസാധാരണ’ അവസ്ഥയിലായിരുന്നുവെന്നും ചുവന്ന ലൈറ്റ് മറികടന്ന് വാഹനം ഓടിച്ചുവെന്നും കുവൈത്ത് വാര്‍ത്താ വെബ്സൈറ്റ് അല്‍മജിലിസ് വെളിപ്പെടുത്തി. മദ്യലഹരിയിലാണ് യുവതി അപകടംവരുത്തിവച്ചതെന്ന് വിദേശമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കുന്നവരോട് ‘ദയ കാണിക്കരുതെന്ന്’ കുവൈറ്റ് ആഭ്യന്തര മന്ത്രി തലാല്‍ അല്‍ ഖാലിദ് നിര്‍ദേശം നല്‍കിയതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബാസ് പത്രം പറഞ്ഞു.
ഹൈലൈറ്റ്:
- സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം
- പ്രതി കസ്റ്റഡിയിലാണെന്ന് പോലീസ്
- വിട്ടുവീഴ്ച പാടില്ലെന്ന് ആഭ്യന്തര മന്ത്രി
പ്രതിയുടെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കുവൈറ്റ് ഫാഷനിസ്റ്റ എന്ന പേരില്‍ അറിയപ്പെടുന്ന സൗന്ദര്യ വിദഗ്ധയും ഫാഷന്‍ മോഡലുമായ ഫാത്തിമ അല്‍ മൗമെന്‍ (30) ആണ് അപകടം വരുത്തിവച്ചതെന്ന് ഔദ്യോഗിക മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും വെളിപ്പെടുത്തി. അമിതവേഗതയില്‍ വാഹനമോടിച്ച് നാല് പേര് സഞ്ചരിച്ചിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് മറ്റ് കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
VSC Exam: വിഎസ്എസ്സി റിക്രൂട്ട്മെന്റ് പരീക്ഷ: കോപ്പിയടിക്കാൻ ബട്ടണിൽ ക്യാമറ ഘടിപ്പിച്ചുവെന്ന് പോലീസ്
അപകടസമയത്ത് ‘അസാധാരണ’ അവസ്ഥയിലായിരുന്നുവെന്നും ചുവന്ന ലൈറ്റ് മറികടന്ന് വാഹനം ഓടിച്ചുവെന്നും കുവൈത്ത് വാര്‍ത്താ വെബ്സൈറ്റ് അല്‍മജിലിസ് വെളിപ്പെടുത്തി. മദ്യലഹരിയിലാണ് യുവതി അപകടംവരുത്തിവച്ചതെന്ന് വിദേശമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കുന്നവരോട് ‘ദയ കാണിക്കരുതെന്ന്’ കുവൈറ്റ് ആഭ്യന്തര മന്ത്രി തലാല്‍ അല്‍ ഖാലിദ് നിര്‍ദേശം നല്‍കിയതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബാസ് പത്രം പറഞ്ഞു. അന്വേഷണത്തിന്റെ ഗതിയെ സ്വാധീനിക്കാനുള്ള ഒരു ഇടപെടലും ശ്രമവും അനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചെന്നും അഭിജ്ഞവൃത്തങ്ങള്‍ വ്യക്തമാക്കി.
നിര്‍മിതബുദ്ധി ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങളെ ബാധിക്കുമോ? തൊഴില്‍ വിപണിയിലെ മാറുന്ന പ്രവണതകള്‍ അറിയാം
കുവൈറ്റ് തലസ്ഥാന നഗരിയില്‍ കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഫാത്തിമ ഓടിച്ച കാര്‍ മറ്റൊന്നിലേക്ക് ഇടിച്ചുകയറി രണ്ട് സ്വദേശികള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിക്കുക, നരഹത്യ, റെഡ് ലൈറ്റ് മറികടന്ന് വാഹനം ഓടിക്കുക എന്നീ കുറ്റങ്ങളാണ് അവര്‍ നേരിടുന്നത്. സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകളിലൂടെയാണ് പ്രതിയുടെ പേര് പുറത്തുവന്നത്.
വരുന്നു ട്രോജെന; തബൂക്കിലെ ഹിമമലകള്‍ക്കു മുകളിലെ മഹാവിസ്മയം
എന്നാല്‍ ഫാത്തിമയെ പോലീസ് വിട്ടയച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ പ്രകോപനം സൃഷ്ടിച്ചു. പ്രമുഖ അഭിഭാഷകന് ഫഹദ് അന്‍വര്‍ അല്‍ ഹദ്ദാദ് എക്സ് പ്ലാറ്റ്ഫോമിലെ തന്റെ ഔദ്യോഗിക പേജില്‍ ശക്തമായ വാക്കുകള്‍ കുറിച്ചു. ‘പൗരന്മാരുടെ മരണത്തിന് കാരണക്കാരിയായ പ്രശസ്ത സ്ത്രീയെ മോചിപ്പിക്കാന്‍ ചില ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍, അധികാര ദുരുപയോഗം സംബന്ധിച്ച് ഞാന്‍ പബ്ലിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദീര്‍ഘകാല ശിക്ഷ ലഭിക്കാനിടയാക്കുന്ന കുറ്റമാണത്. ആളുകളുടെ ജീവന് അപഹരിക്കാന്‍ തന്റെ സ്വാധീനം ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന ഓരോ വ്യക്തിയും ശിക്ഷിക്കപ്പെടണം. കാരണം ജനങ്ങളുടെ ജീവിതം സ്വാധീനമുള്ളവരുടെ കൈകള്‍ കൊണ്ട് തട്ടിക്കളിക്കാനുള്ളതല്ല’.- അഡ്വ. ഫഹദ് അന്‍വര്‍ അല്‍ ഹദ്ദാദ് എഴുതി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക