വലിയ പ്രതിസന്ധിയാണ് ഇവർ സൃഷ്ട്ടിച്ചത്. ഗ്യാസ് പ്ലാന്റിലുണ്ടായ സാങ്കേതിക തകരാര്‍ ആണ് വൈദ്യുതി മുടങ്ങുന്നതിന് കാരണമായത് എന്നാണ് റിപ്പോർട്ട്. ഈ പ്ലാന്റില്‍ നിന്നാണ് എമിറേറ്റിലെ വിവിധ പവര്‍ സ്റ്റേഷനുകള്‍ പ്രവർത്തിക്കുന്നത്. എന്നാൽ ഇപ്പോൾ സാങ്കേതിക പ്രശ്നം പരിഹരിച്ചതായും വൈദ്യുതി ബന്ധം പൂര്‍ണ്ണമായും പുനസ്ഥാപിച്ചതായും ഷാര്‍ജ മീഡിയ ഓഫീസ് അറിയിച്ചു.
Onam Kit: സൗജന്യ ഓണകിറ്റ് വിതരണം ആഗസ്റ്റ് 24 മുതൽ
Also Read: അൽമറായിയിൽ എങ്ങനെ ജോലി നേടാം? നടപടി ക്രമങ്ങളറിയാം, ശ്രദ്ധിക്കേണ്ടത് നാല് കാര്യങ്ങൾ, ഉയർന്ന ശമ്പളം
അതേസമയം, യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 309 സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു. ട്ടികയിൽ 41 ശതമാനവും സ്ത്രീകളാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. 36 പേർ 25നും 35 ഇടയിൽ പ്രായമുള്ളവർ ആണ്.
അബുദാബിയിൽ ആണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ നാമനിർദേശം സമർപ്പിച്ചത്.118 പേർ ആണ് മത്സരിക്കുന്നത്. ദുബായ്: 57, ഷാർജ 50, അജ്മാൻ, 21, റാസൽ ഖൈമ 34, ഉമ്മുൽ ഖുവൈൻ, 14, ഫുജൈറ 15 എന്നിവർ ആണ് സ്ഥാനാർഥികളുടെ എണ്ണം.