Authored by അഞ്ജലി എം സി | Samayam Malayalam | Updated: 26 Aug 2023, 3:35 pm
ജിമ്മില്‍ പോകാന്‍ തയ്യാറെടുക്കുന്നതിന് മുന്‍പ് സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും വാങ്ങേണ്ടതുമായ ചില കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
-
സ്‌പോര്‍ട്‌സ് ബ്രാ
സ്ത്രീകള്‍ തീര്‍ച്ചയായും ജിമ്മില്‍ പോകുന്നതിന് മുന്‍പ് വാങ്ങിയിരിക്കേണ്ട ഒരു പ്രധാനപ്പെട്ട സാധനമാണ് സ്‌പോര്‍ട്‌സ് ബ്രാ. പലരും ഇത് ശ്രദ്ധിക്കാറില്ല. സ്‌പോര്‍ട്‌സ് ബ്രാ സ്തനങ്ങള്‍ക്ക് തൂങ്ങാതിരിക്കാന്‍ സഹായിക്കും. ജിമ്മില്‍ പോയി അമിതമായി വ്യായാമം ചെയ്യുമ്പോള്‍ സ്തനങ്ങള്‍ തൂങ്ങാനുള്ള സാധ്യത കൂടുതലാണ്. സാധാ ബ്രാ ധരിച്ചാല്‍ സ്തനങ്ങള്‍ക്ക് വേണ്ട സപ്പോര്‍ട്ട് കിട്ടില്ല. അതിനാല്‍, സ്‌പോര്‍ട്‌സ് ബ്രാ വാങ്ങാന്‍ മറക്കണ്ട.
-
ലെഗ്ഗീന്‍സ്
ജിമ്മില്‍ പോകുമ്പോള്‍ വ്യായാമം ചെയ്യാന്‍ കുറച്ചും കൂടെ ഫ്‌ലക്‌സിബിളായിരിക്കാന്‍ ലെഗ്ഗീന്‍സ് ധരിക്കുന്നതാണ് നല്ലത്. ഇതില്‍ തന്നെ ഹൈവേയ്സ്റ്റ് ലെഗ്ഗീന്‍സ് എടുക്കുന്നതാണ് നല്ലത്.
-
ഷൂസ്
ജിമ്മില്‍ പോകുമ്പോള്‍ സ്‌പോര്‍ട്‌സ് ഷൂ നോക്കി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. കാലിന് അധികം ഭാരം വരാതെ അല്ലെങ്കില്‍ സ്‌ട്രെസ്സ് വരാത്ത രീതിയില്‍ വേണം വ്യായാമം ചെയ്യാന്‍. ഇതിന് ബെസ്റ്റ് സ്‌പോര്‍ട്‌സ് ഷൂസ് ആണ്.
-
ടവ്വല്‍
മൈക്രോഫൈബര്‍ ടവ്വല്‍ ഉപയോഗിക്കുന്നത് വിയര്‍പ്പ് നന്നായി ഒപ്പി എടുക്കാന്‍ സഹായിക്കുന്നതാണ്. അതിനാല്‍ സാധാ ടര്‍ക്കി, ടവ്വല്‍ എന്നിവ ഉപയോഗിക്കുന്നതിന് പകരം മൈക്രോഫൈബര്‍ ടവ്വല്‍ ഉപയോഗിക്കാവുന്നതാണ്.
-
സീംലെസ്സ് പാന്റീസ്
ജിമ്മില്‍ പോകാന്‍ ലെഗ്ഗീന്‍സ ധരിക്കുമ്പോള്‍ അതിന്റെ അടിയില്‍ സീംലെസ്സ് പാന്റീസ് ധരിക്കാന്‍ ശ്രദ്ധിക്കുക. ഇത് പാന്റീ ലൈന്‍ എടുത്ത് കാണിക്കില്ല. നല്ല കംഫര്‍ട്ടബിളായി തന്നെ നിങ്ങള്‍ക്ക് വര്‍ക്കൗട്ട് ചെയ്യാവുന്നതാണ്.