‘കൂടുതൽ യാത്രക്കാർ, വന്ദേ ഭാരതിൽ ടിക്കറ്റില്ല’; വേഗതയേറിയ സംവിധാനം കേരളത്തിനാവശ്യമെന്ന് മുഖ്യമന്ത്രി
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 26 Aug 2023, 9:36 pm
പുതിയ കാലത്ത് വേഗതയേറിയ സംവിധാനം ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വന്ദേ ഭാരത് ട്രെയിൻ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു
ഹൈലൈറ്റ്:
- വന്ദേ ഭാരത് ട്രെയിനിൽ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് മുഖ്യമന്ത്രി.
- യാത്രയ്ക്ക് ഏറ്റവും കൂടുതൽ വേണ്ടിവരുന്ന സംസ്ഥാനമാണ് കേരളം.
- കൂടുതൽ ആളുകൾ വേഗതയേറിയ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
ഓണക്കിറ്റിൽ നിന്ന് മിൽമയുടെ പായസം മിക്സ് പുറത്ത്? കറിപ്പൊടികളിലും മാറ്റം, വിതരണം ചെയ്തത് അരലക്ഷത്തോളം കിറ്റുകൾ മാത്രം
സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളുടെ വേഗം ദേശീയ ശരാശരിയെക്കാൾ നാൽപ്പത് ശതമാനം താഴെയാണ്. യാത്രയ്ക്ക് ഏറ്റവും കൂടുതൽ വേണ്ടിവരുന്ന സംസ്ഥാനമാണ് കേരളം. പലകാര്യങ്ങളിലും നമ്മൾ മുന്നിലാണെങ്കിലും ഇക്കാര്യത്തിൽ നമ്മൾ പിറകിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധൂനിക സമൂഹത്തിന് വേഗതയേറിയ ഗതാഗത സംവിധാനങ്ങൾ ആവശ്യമാണ്. ഒരുക്കുന്ന സംവിധാനങ്ങൾ പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ വികസനം സുസ്ഥിരമാവുകയുള്ളൂ എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Gas Cylinder: ഗ്യാസ് സിലിണ്ടറുകളുമായി പോയ വാഹനത്തിന് തീ പിടിച്ചു
നൂതനായ ഗതാഗത സംവിധാനങ്ങൾ ആർക്കാണ് വേണ്ടതെന്ന ചോദ്യം ചില കോണുകളിൽ നിന്ന് ഉയരുന്ന കാലമാണ്. ഈ സംവിധാനത്തിൽ എത്ര പേരാണ് യാത്ര ചെയ്യുകയെന്നും അതിനായി എന്തിനാണ് പണം ചെലവഴിക്കുന്നത് എന്തിനാണെന്നും ചിലർ ചോദിക്കുന്നുണ്ട്. പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങളെ എങ്ങനെയെല്ലാം പരിഭ്രാന്തിയുണ്ടാക്കാമോ ആ ശ്രമങ്ങളെല്ലാം ഇവർ നടത്തുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇത്തവണ പൊന്നോണം; തൊഴിലാളികൾക്ക് വിതരണം ചെയ്തത് 136 കോടി രൂപ
കുറച്ച് മാസങ്ങൾക്ക് മുൻപാണ് വന്ദേ ഭാരത് ട്രെയിൻ ഇവിടെ ഓടിത്തുടങ്ങിയത്. അതിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കൂടുതൽ ആളുകൾ വേഗതയേറിയ സംവിധാനം ഉപയോഗിക്കുന്നുണ്ട്. സമഗ്ര നഗരവികസന നയമാണ് സംസ്ഥാന സർക്കാരിനുള്ളത്.
അതിവേഗം നഗരവൽകരിക്കപ്പെടുന്ന കേരളത്തിൽ നവകേരള നഗരനയം രൂപവത്കരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെഎസ്ആർടിസി സ്വിഫ്റ്റിന് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക