Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 27 Aug 2023, 6:10 am
സപ്ലൈകോ ജില്ലാ ഓണം ഫെയറുകളിൽ വൻ ജനത്തിരക്ക്. 4.40 കോടിയുടെ വിറ്റുവരവ്. മഞ്ഞ റേഷൻ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം തിങ്കളാഴ്ചയോടെ പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി
ഹൈലൈറ്റ്:
- ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു
- രണ്ട് ദിവസത്തിനകം പൂർത്തിയാക്കും
- 62,018 മഞ്ഞ റേഷൻ കാർഡ് ഉടമകൾ കൈപ്പറ്റി
മിൽമ, സപ്ലൈകോ, കശുവണ്ടി വികസന കോർപ്പറേഷൻ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉത്പന്നങ്ങൾ ഭക്ഷ്യകിറ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മിൽമയുടെ പായസം മിക്സ്, റെയ്ഡ്കോ തയ്യാറാക്കി നൽകുന്ന ശബരി കറി പൗഡറുകളിൽ ചിലത് സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ കാലതാമസം നേരിട്ടു. ഈ സാഹചര്യത്തിലാണ് ലഭ്യമാകാത്ത ഇനങ്ങൾക്ക് പകരമായി സമാന സ്വഭാവമുള്ള ഗുണമേൻമയുള്ള ഉത്പന്നങ്ങൾ കിറ്റിൽ ഉൾപ്പെടുത്തുന്നതിന് നിർദ്ദേശം നൽകിയതെന്നും മന്ത്രി ജആർ അനിൽ പറഞ്ഞു.
Smart City Project: സ്മാര്‍ട്ട് സിറ്റി പദ്ധതി 60 ഇലക്ട്രിക് ബസുകള്‍ കെഎസ്ആര്‍ടിസിക്ക് കൈമാറി
ഓണത്തിനോടനുബന്ധിച്ച് ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് നൽകുന്ന ഓണക്കിറ്റ് വിതരണം 50 ശതമാനം പൂർത്തീകരിച്ചു. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾക്ക് നാല് പേർക്ക് ഒരു കിറ്റ് എന്ന നിലയ്ക്കാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 136 ആദിവാസി ഊരുകളിൽ 50 ഊരുകളിൽ കിറ്റ് വിതരണം പൂർത്തിയാക്കി. ബാക്കിയുള്ളവ ഇന്ന് പൂർത്തിയാക്കും.
സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ജില്ലാ ഓണം ഫെയറുകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വെള്ളിയാഴ്ചവരെ 4.40 കോടി രൂപയുടെ വിറ്റവരവ് ജില്ലാ ഫെയറുകളിൽ ഉണ്ടായിട്ടുണ്ട്. ഈ മാസം 72.46 ലക്ഷം റേഷൻ കാർഡുടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അഭിമാന മുഹൂർത്തം, വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ കിട്ടും; ഐഎസ്ആർഒ ചെയർമാൻ കേരളത്തിൽ
മിൽമയുടെ പായസം മിക്സ് ലഭിക്കാത്തതിനെത്തുടർന്ന് കിറ്റ് വിതരണം വൈകിയതോടെയാണ് ബദൽ മാർഗങ്ങൾ സർക്കാർ സ്വീകരിച്ചത്. കൂടുതൽ വിലയില്ലാത്ത മറ്റ് കമ്പനികളുടെ പായസം മിക്സ് വാങ്ങാനാണ് നിർദേശം നൽകിയിരിക്കുന്നത്. കറിപ്പൊടികൾ ലഭിക്കാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടെ പൊടികൾ വാങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക