അഭിമാന മുഹൂർത്തം, വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ കിട്ടും; ഐഎസ്ആർഒ ചെയർമാൻ കേരളത്തിൽ
Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 27 Aug 2023, 5:37 am
നൂറുശതമാനം വിജയകരമായ ദൗത്യമാണ് ചന്ദ്രയാൻ 3. ഇത് അഭിമാന മുഹൂർത്തമാണ്. പര്യവേഷണങ്ങൾ തുടരുകയാണ്. അടുത്ത വിക്ഷേപണം സെപ്റ്റംബർ ആദ്യ ആഴ്ച തന്നെയുണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ
ഹൈലൈറ്റ്:
- അഭിമാന മുഹൂർത്തം
- കൂടുതൽ വിവരങ്ങൾ
- സോമനാഥ് കേരളത്തിൽ
ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിൽ അഭിമാനിക്കുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കും നമ്മൾ സഞ്ചരിക്കും. അതിനുള്ള ആത്മവിശ്വാസം നമുക്കുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ സ്വീകരണത്തിന് നന്ദിയുണ്ട്. ഐഎസ്ആർഒയുടെ ദൗത്യങ്ങൾക്ക് രാജ്യം മുഴുവൻ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് അഭിമാന മുഹൂർത്തമാണ്. നൂറു ശതമാനം വിജയകരമായ ദൗത്യം. ശാസ്ത്രീയ പര്യവേക്ഷണങ്ങൾ തുടരുകയാണ്. സൗര പര്യവേക്ഷണം ആദിത്യ L1 ലോഞ്ച് സെപ്റ്റംബർ ആദ്യവാരമുണ്ടാകും. തീയതി രണ്ട് ദിവസത്തിനുള്ളിൽ താൻ അനൗൺസ് ചെയ്യും.
Onam Festival: ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ച് തലസ്ഥാന നഗരി
ചന്ദ്രയാൻ 3 ചിത്രങ്ങൾ എടുക്കുന്നുണ്ട്. ശാസ്ത്രീയ പഠനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. നല്ല ചിത്രങ്ങൾ പിന്നാലെ വരും. വരുന്നത് നിരവധി ദൗത്യങ്ങളാണ്. എല്ലാ മാസവും വാർത്ത പ്രതീക്ഷിക്കാം. പ്രഗ്യൻ ലൻഡറിന്റെ ചിത്രം എടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ പുറത്ത് വിടും. ജപ്പാനുമായി ചേർന്നുള്ള ലൂപക്സ് പദ്ധതി വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എസ് സോമനാഥ് വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
Also Read : ‘കൂടുതൽ യാത്രക്കാർ, വന്ദേ ഭാരതിൽ ടിക്കറ്റില്ല’; വേഗതയേറിയ സംവിധാനം കേരളത്തിനാവശ്യമെന്ന് മുഖ്യമന്ത്രി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക