കുവൈത്ത് സിറ്റി> ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയും വൈദ്യുതിയും വെള്ളവും ഉപയോഗിക്കുന്നതിനുള്ള ബില്ലുകളും അടച്ചു കഴിഞ്ഞാൽ, പ്രവാസികൾ അവരുടെ ലാൻഡ്ലൈൻ ടെലിഫോൺ കുടിശ്ശികയും, നീതിന്യായ മന്ത്രാലയത്തിന് നൽകാനുള്ള കുടിശ്ശികയും അടയ്ക്കേണ്ടിവരുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.
കുടിശ്ശിക പിരിക്കുന്നതിന് മൂന്ന് മന്ത്രാലയങ്ങൾക്കിടയിൽ ഇലക്ട്രോണിക് ഇന്റർഫേസിനുള്ള സംവിധാനം ചർച്ച ചെയ്യാൻ ,ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ-ബർജാസ് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് അൽ-മജ്റൻ, നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാഷിം അൽ-കല്ലാഫ് എന്നിവരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി.
റിപ്പോർട്ടുകൾ പ്രകാരം ആഭ്യന്തര മന്ത്രാലയവുമായുള്ള ലിങ്കിംഗ് സംവിധാനം ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് വഴിയായിരിക്കുമെന്ന് അവർ വിശദീകരിച്ചു, ഇത് ജനങ്ങളുടെ ബില്ലുകൾ സംബന്ധിച്ച് മന്ത്രാലയങ്ങളിൽ നിന്ന് വരുന്ന അറിയിപ്പുകൾ തുറമുഖങ്ങൾ വിമാനത്താവളങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കും, ഇത് ഒരു പ്രവാസിയോ ഗൾഫ് പൗരനോ സന്ദർശകനോ അവരുടെ ബില്ലുകൾ അടയ്ക്കാതെ പുറപ്പെടാൻ അനുവദിക്കില്ല. യാത്രക്കാർക്ക് തടസ്സമുണ്ടാകാതിരിക്കാൻ എല്ലാ പോർട്ടുകളിലും കളക്ഷൻ ഓഫീസുകൾ ഒരുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..