Authored by സരിത പിവി | Samayam Malayalam | Updated: 28 Aug 2023, 9:07 pm
ഉറക്കം ശരീരത്തിന് അത്യാവശ്യമാണ്. 7-8 മണിക്കൂര്‍ വരെ, ചുരുങ്ങിയത് 6 മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് പറയുക. ഇതിനാല്‍ രാത്രി കൃത്യമായി ഉറങ്ങണം.
-
ഉറക്കം
പലര്‍ക്കും ഉറങ്ങാന്‍ സമയത്ത് കിടന്നാലും ഉറക്കം വരുന്നില്ലെന്നതാണ് പ്രശ്ന. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ.
-
വ്യായാമം
വൈകിട്ട് അല്പം വ്യായാമം ചെയ്യുക. എന്തെങ്കിലും രീതിയിലെ വ്യായാമം മതി. വൈകീട്ട് നടക്കാന്‍ പോയാലും മതി. തലച്ചോറില്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനം നടക്കുന്നതാണ് കാരണം.
-
ഭക്ഷണം
കിടക്കും മുന്‍പ് രണ്ട് മണിക്കൂര്‍ മുന്‍പായി ഭക്ഷണം കഴിയ്ക്കാം. വൈകി കഴിയ്ക്കുന്നത് ദഹനപ്രശ്നം, ഗ്യാസ്, അസിഡിറ്റി എല്ലാമുണ്ടാക്കാം. ദിവസവും ഒരേ സമയത്ത് കഴിച്ച് ഒരേ സമയത്ത് തന്നെ കിടക്കുക. ഇത് ശരീരത്തിലെ ബയോളജിക്കല്‍ ക്ലോക്ക് ശരിയായി നടക്കാന്‍ സഹായിക്കുന്നു.
-
കുളി
ശരീരത്തിലെ ടെംപറേച്ചറോ മുറിയിലെ ടെംപറേച്ചറോ അന്തരീക്ഷത്തിന്റെ ടെംപറേച്ചറില്‍ നിന്നും 2 ഡിഗ്രിയെങ്കിലും കുറവായാല്‍ ഇത് ഉറങ്ങാനുള്ള ഒരു വഴിയാണ്. കിടക്കുന്നതിന് മുന്‍പ് ഒരു കുളി, ഇതല്ലെങ്കില്‍ ഫാന്‍, എസി തുടങ്ങിയ വഴികള്‍ ഉറക്കം വരാന്‍ ഇടയാക്കും. മേല്‍ കഴുകിയാല്‍ മതിയാകും.
-
സെല്‍ഫോണ്‍
രാത്രി കിടക്കുന്നതിന് 1 മണിക്കൂര്‍ മുന്‍പെങ്കിലും സെല്‍ഫോണ്‍ ഉപയോഗം ഒഴിവാക്കുക. തുടര്‍ച്ചയായി ലൈറ്റ് വരുന്ന ഒരു വസ്തുവില്‍ നോക്കമ്പോള്‍ തലച്ചോറില്‍ മെലാനിന്‍ എന്ന, ഉറക്കത്തിന് കാരണമാകുന്ന ഹോര്‍മോണ്‍ ഉല്പാദനം കുറയും.
-
മനസും ശരീരവും ശാന്തമാക്കുന്നവ
ഇഷ്ടമുള്ള പാട്ടുകളോ സംഭാഷണങ്ങളോ കേട്ട് കൊണ്ട് കിടക്കാം. ഇത് സഹായിക്കും. ബഹളമുള്ള ടൈപ്പ് പാട്ടുകളോ സംഭാഷണങ്ങളോ ആകരുത്. മനസും ശരീരവും ശാന്തമാക്കുന്നവ വേണം, കേള്‍ക്കാന്‍.
-
ശ്വാസോചഛാസം
കിടക്കുമ്പോള്‍ മലര്‍ന്ന് റിലാക്സ് ചെയ്ത് കിടക്കുക. പിന്നീട് മുഖത്തെ മസിലുകളെ പരമാവധി ടൈറ്റാക്കി പിടിയ്ക്കുക. അതേ സമയം തന്നെ നമ്മുടെ നെറ്റിയിലേയ്ക്ക് ഏകാഗ്രത കേന്ദ്രീകരിച്ച് ആകാശമോ നക്ഷത്രമോ മനസില്‍ സങ്കല്പിച്ച് കിടക്കാം. പിന്നീട് പതിയെ മുഖത്തെ മസിലകള് റിലാക്സ് ചെയ്യാം. ഇത് അമേരിക്കന്‍ സേനയില്‍ പരീക്ഷിച്ച് വിജയിച്ച ഒന്നാണ്. ദീര്‍ഘമായി ശ്വാസോചഛാസം ചെയ്യുന്നത് ഗുണം നല്‍കും. ഇത് പരീക്ഷിയ്ക്കാം.