മനാമ> സൗദിയിൽ സർക്കാർ തീരുമാനം ലംഘിച്ച് ഉൽപ്പന്നങ്ങൾ വിലകൂട്ടി വിൽക്കുന്ന സ്ഥാപനങ്ങളിൽനിന്ന് വൻ പിഴ ഈടാക്കും. ചില്ലറവിപണിയിലെ വിലയുമായുള്ള അന്തരത്തോടൊപ്പം 5000 റിയാൽമുതൽ ലക്ഷം റിയാൽവരെ (ഏതാണ്ട് 22 ലക്ഷം രൂപ) പിഴ ചുമത്തുമെന്ന് സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു.
അനുമതികളില്ലാതെ ആരംഭിക്കുന്ന നിർമാണ സംരംഭങ്ങൾക്ക് 10,000– 50,000 റിയാൽ വരെ പിഴ ചുമത്തും. അംഗീകൃത കൺസൽട്ടിങ് ഓഫീസ് ഇല്ലാത്ത ഉൽഖനന കമ്പനികൾക്ക് 6,000– 30,000 റിയാൽ വരെയാകും പിഴ. സൂക്ഷ്മ സംരംഭങ്ങൾ പിഴയുടെ 25 ശതമാനവും ചെറുകിട വ്യവസായങ്ങൾ 50 ശതമാനവും ഇടത്തരം സംരംഭങ്ങൾ 75 ശതമാനവും അടച്ചാൽ മതി. വൻകിട സ്ഥാപനങ്ങൾ മുഴുവൻ പിഴയും അടയ്ക്കണം. പൊതു സ്വത്തുക്കളിൽ അതിക്രമിച്ച് കടക്കുന്നവർക്ക് 10,000– 50,000 റിയാൽ വരെ പിഴ ചുമത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..