മസ്കറ്റ്> ഗതാഗത നിയമങ്ങൾ കർശനമാക്കിയിട്ടും ഒമാനിൽ റോഡ് അപകടങ്ങൾ വർധിക്കുന്നു. 2022ൽ 76200 ട്രാഫിക് അപകടങ്ങളാണ് ഒമാനിൽ റിപ്പോർട്ട് ചെയ്തത്. അമിത വേഗതയാണ് ട്രാഫിക് അപകടങ്ങൾക്കു പ്രധാന കാരണമായി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കർശനമായ ട്രാഫിക് നിയമങ്ങളാണ് ഒമാനിലുള്ളത്. നിലവിലുള്ള 2018 ലെ ട്രാഫിക് നിയമം അനുസരിച്ച്, സ്റ്റിയറിംഗ് പിടിക്കാതെയോ അലക്ഷ്യമായി ഇരുന്നോ വാഹനം ഓടിച്ചാൽ 35 റിയാൽ പിഴയും രണ്ട് ബ്ലാക്ക് പോയിന്റുകളുമാണ് പിഴ ലഭിക്കുക. ചെക്ക്പോസ്റ്റിൽ നിർത്താതിരിക്കുക (50 റിയാൽ , മൂന്ന് ബ്ലാക്ക് പോയിന്റുകൾ), ഡ്രിഫ്റ്റിംഗ് (50 റിയാൽ, മൂന്ന് ബ്ലാക്ക് പോയിന്റുകൾ), നമ്പർ പ്ലേറ്റ് മറയ്ക്കുക (50 റിയാൽ, മൂന്ന് ബ്ലാക്ക് പോയിന്റുകൾ), പോലീസ് പരിശോധനക്ക് ആവശ്യപ്പെടുമ്പോൾ നിർത്താതിരിക്കുക (35 റിയാൽ, ഒരു ബ്ലാക്ക് പോയിന്റ്), അപകടമുണ്ടാക്കുന്ന വിധത്തിൽ റോഡിന്റെ വശങ്ങളിൽ വാഹനം നിർത്തുക (35 റിയാൽ, 1 ബ്ലാക്ക് പോയിന്റ്) എന്നിങ്ങനെയാണ് പിഴ.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചാൽ 15 റിയാൽ പിഴയും രണ്ട് ബ്ലാക്ക് പോയിന്റുകളും, മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ഉദ്ദേശ്യത്തോടെ മഞ്ഞ ലൈനിൽ തുടർച്ചയായി ഡ്രൈവ് ചെയ്താൽ 1 ബ്ലാക്ക് പോയിന്റും 10 റിയാൽ പിഴയുമാണ് ലഭിക്കുക. വേഗതാപരിധി മറികടന്നാൽ മൂന്ന് ബ്ലാക്ക് പോയിന്റുകളും 10 റിയാല്‍ മുതൽ 50 റിയാൽ വരെ പിഴയും ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..