ബഹ്റൈൻ> ബഹ്റൈൻ പ്രതിഭ മനാമ മേഖലക്ക് കീഴിലുള്ള സാർ യൂണിറ്റ് സമ്മേളനം പ്രതിഭ ഹാളിൽ വെച്ച് നടന്നു. സമ്മേളനം പ്രതിഭ രക്ഷധികാരി സമിതി അംഗം ഷരീഫ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഷൈജു ഓ വീ അധ്യക്ഷത വഹിച്ചു. യൂണിറ്റ് റിപ്പോർട്ട് സെക്രട്ടറി അനിൽകുമാറും സംഘടന റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി അംഗം മഹേഷ് കെ വിയും അവതരിപ്പിച്ചു. മേഖല കമ്മിറ്റി ജോയിന്റ് സെക്രട്ടറി പ്രശാന്ത് കെ വി, ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി, പ്രസിഡന്റ് അഡ്വകറ്റ് ജോയ് വെട്ടിയാടാൻ, രക്ഷധികാരി സമിതി അംഗം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. അനിൽകുമാർ സെക്രട്ടറിയും ഷൈജു ഒ വി പ്രസിഡന്റും അഭിനന്ദ് മെമ്പർഷിപ് സെക്രട്ടറിയുമായി 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 14 അംഗ മേഖല സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
ബഹ്റൈൻ പ്രതിഭ ഹൂറ യൂണിറ്റ് സമ്മേളനം
ബഹറിൻ പ്രതിഭയുടെ മനാമ മേഖലയിലെ ഹൂറ യൂണിറ്റ് സമ്മേളനം ടി വി രാജേഷ് നഗറിൽ (പ്രതിഭാ ഹാൾ) വെച്ച് നടന്നു. ഹൂറ യൂണിറ്റ് പ്രസിഡന്റ് റീദേഷിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഗണേഷ് കൂരാറ സ്വാഗത പ്രസംഗം നടത്തി. ലോക കേരള സഭ അംഗം സുബൈർ കണ്ണൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി റാഫി കല്ലിങ്കൽ യൂണിറ്റ് റിപ്പോർട്ടും പ്രതിഭകേന്ദ്ര കമ്മിറ്റി അംഗം സഖാവ് ബിനു കരുണാകരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രതിഭ പ്രസിഡന്റ് അഡ്വക്കറ്റ് ജോയി വെട്ടിയടൻ, ജനറൽ സെക്രട്ടറി പ്രദീപ് പതേരി , മേഖലാ പ്രസിഡന്റ് ശശി ഉദിനൂർ, യൂണിറ്റ് രക്ഷാധികാരി ബിന്ദു റാം എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു..
മണിപ്പൂരിൽ നടക്കുന്ന വംശീയ ആക്രമണങ്ങൾക്കെതിരെയുള്ള പ്രമേയം വൈശാഖ് അവതരിപ്പിച്ചു. അടുത്ത രണ്ടു വർഷത്തെക്കുള്ള യൂണിറ്റ് ഭാരവാഹികളായി സജീഷ് തീക്കുനി (പ്രസിഡന്റ്), ശ്രീജ ദാസ് (വൈസ് പ്രസിഡണ്ട് ) റീദേഷ് (സെക്രട്ടറി) ഗണേഷ് കൂരാറ (ജോ :സെക്രട്ടറി) നിഷാദ് ( മെമ്പർഷിപ്പ് സെക്രട്ടറി) സുഭാഷ് ( അസി: മെമ്പർഷിപ്പ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വൈശാഖ്, റാഫികല്ലിങ്കൽ, അഡ്വക്കറ്റ് ശ്രീജിത്ത് കൃഷ്ണൻ പ്രകാശൻ kv , സത്യൻ കുന്നുവയൽ, നിസൻ ആന്റണി, ബേസിൽ ബാബു ,ഭാനു ബാലകൃഷ്ണൻ ,സൗരവ് എന്നിവരെ തിരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..