പട്ടികിൽ 7.50 സ്കോർ നേടിയാണ് ഖത്തർ എയർവേയ്സ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
പട്ടികയിൽ ഒന്നാമത്തെ സ്ഥാനത്ത് എത്തിയിരിക്കുന്നത് ജപ്പാൻ ആണ്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് സിംഗപ്പൂർ എയർലൈൻ ആണ്. ലോകത്തിലെ 50 എയർലൈനുകളാണ് പട്ടിയിൽ ഉള്ളത്. ഓൺ ബോർഡ് എന്റർടെയ്ൻമെന്റ്, ഭക്ഷണം, സ്റ്റാഫ് സർവീസ്, സീറ്റ് കംഫർട്ട്, തുടങ്ങിയ നാല് കാര്യങ്ങൾ ആണ് പ്രധാനമായും പിരഗണിച്ചത്.
ഇതിൽ ആണ് മൂന്നാം സ്ഥാനം ഖത്തർ സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ ക്യാൻസലേഷൻ നിരക്കും ഖത്തർ എയർവേയ്സിലാണ്. 0.33 ശതമാനം മാത്രമാണ് ടിക്കറ്റ് എടുത്ത് വിമാനം റദ്ദാക്കുന്നവർ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Manjari Exclusive Interview: ‘ചിക്കനില്ലെങ്കിൽ ആകെ വിഷമമാണ്’
Also Read: ഇത്തിഹാദ് എയർവേയ്സ് കേരളത്തിലേക്കുള്ള സർവീസ് വർധിപ്പിക്കുന്നു; എട്ട് അധിക സർവീസ് കൂടി പ്രഖ്യാപിച്ചു
ഷെങ്കൻ വിസ അപേക്ഷകൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഖത്തർ മൂന്നാമത്
ഷെങ്കൻ വിസ അപേക്ഷകൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലും ഖത്തർ ഇടം പിടിച്ചു. ഖത്തർ മൂന്നാം സ്ഥാനം ആണ് പിടിച്ചിരിക്കുന്നത്. കൊസോവോ, കുവൈറ്റ് എന്നീ രാജ്യങ്ങൾ രണ്ട് മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കി. ഷെങ്കൻ വിസ ഇൻഫോ ഡോട് കോം എന്ന വെബ്സൈറ്റിലെ റിപ്പോർട്ട് പ്രകാരമുള്ള കണക്കുകൾ ആണ് പുറത്തുവന്നിരിക്കുന്നത്.
2022ൽ ഷെങ്കൻ വിസ അപേക്ഷകരുടെ എണ്ണത്തിൽ വൻകുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി രാജ്യങ്ങളിൽനിന്നുള്ളവർ അവരുടെ രാജ്യം വിട്ട് മറ്റു രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. അതിന്റെ തെളിവ് തന്നെയാണ് വിസ അപേക്ഷകരുടെ എണ്ണം കൂടാൻ കാരണം എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. കൊസോവോയിലെ 6891 പേർ വിസക്ക് അപേക്ഷിച്ചിട്ടുണ്ട്. കുവെെറ്റിൽ നിന്നും 3246 പേരും ഖത്തറിൽ 2939 പേരുമാണ് വിസക്ക് അപേക്ഷിച്ചിരിക്കുന്നത്. ഖത്തറിൽ നിന്ന് 79,859 അപേക്ഷകർ ആണ് ഉള്ളത് ഇതിൽ മൾട്ടിപ്പിൾ എൻട്രി വിസക്ക് 53870 അപേക്ഷകരുമാണുള്ളത്. മൂന്ന് ദശലക്ഷമെന്ന രാജ്യ ജനസംഖ്യയുടെ 2.9 ശതമാനം ആളുകളും ഷെങ്കൻ വിസക്ക് അപേക്ഷിച്ചിട്ടുണ്ട്.