നല്ല അടിപൊളി മണം ദിവസം മുഴുവൻ നിലനിർത്താൻ പുരുഷന്മാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
Authored by റ്റീന മാത്യു | Samayam Malayalam | Updated: 29 Aug 2023, 1:35 pm
പുരുഷന്മാരുടെ ശരീരത്തിലെ ദുർഗന്ധം മാറ്റാൻ എളുപ്പത്തിൽ മാറ്റാൻ ചില വഴികളിതാ.
ഷേവ് ചെയ്യുക
താടിയും മുടിയും ഷേവ് ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് കക്ഷത്തിലെ മുടിയും ഷേവ് ചെയ്ത് കളയേണ്ടത്. വിയർപ്പ് അമിതമായി അടിഞ്ഞ് കൂടുന്നത് കക്ഷം പോലെയുള്ള ഇടങ്ങളിൽ ആണെന്ന് എല്ലാവർക്കുമറിയാം. കക്ഷത്തിലെ രോമവളർച്ച ഈ മുടിയിഴകൾക്കിടയിൽ ബാക്ടീരിയ ഉണ്ടാക്കാൻ കാരണമാകും. ഈ പ്രശ്നം ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഷേവ് ചെയ്ത് വ്യത്തിയായിരിക്കാൻ ശ്രദ്ധിക്കുക.
ഒഴിവാക്കേണ്ട ചില ചർമ്മസംരക്ഷണ തെറ്റുകൾ ഇവയാണ്
ഒഴിവാക്കേണ്ട ചില ചർമ്മസംരക്ഷണ തെറ്റുകൾ ഇവയാണ്
റോൾ ഓൺ ഇടുക
കക്ഷത്തിലെ മുടി ഷേവ് ചെയ്ത ശേഷം റോൾ ഓൺ പുരട്ടുന്നത് ഏറെ നല്ലതാണ്. പല തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ റോൾ ഓൺ നല്ലതാണ്. ഇത് ശരീരത്തിലെ ദുർഗന്ധവും അതുപോലെ ബാക്ടീരിയയുമൊക്കെ ഇല്ലാതാക്കും. കുളി കഴിയുമ്പോൾ റോൾ ഓൺ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. അല്ലെങ്കിൽ പുറത്ത് പോകുമ്പോളും ഇത്തരം റോൾ ഓണുകൾ ഉപയോഗിക്കാവുന്നതാണ്. ഇത് ദുർഗന്ധം മാറ്റാൻ ഏറെ നല്ലതാണ്.
പെർഫ്യൂമും ബോഡി ലോഷനും
ചർമ്മത്തിന് അനുയോജ്യമായ ബോഡി ലോഷൻ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. വരണ്ട ചർമ്മം, എണ്ണമയമുള്ള ചർമ്മം അല്ലെങ്കിൽ സാധാരണ ചർമ്മം അങ്ങനെ ചർമ്മത്തിൻ്റെ രീതി അനുസരിച്ച് വേണം ലോഷൻ തിരഞ്ഞെടുക്കാൻ. കുളി കഴിഞ്ഞ് ബോഡി ലോഷൻ ഇടുമ്പോൾ അതിൽ അൽപ്പം പെർഫ്യൂം കൂടി ചേർക്കുന്നത് നല്ല മണം നൽകാൻ സഹായിക്കും. കഴുത്തിലും കക്ഷത്തിലും അതുപോലെ കൈകളിലുമൊക്കെ ബോഡി ലോഷൻ ഇടുമ്പോൾ ഇച്ചിരി പെർഫ്യൂം കൂടി ചേർക്കാൻ മറക്കാതിരിക്കുക.
ഗ്ലൈസോളിക് ആസിഡ്
സ്കിൻ കെയറിലെ ഏറ്റവും പ്രധാനിയാണ് സെറം. ചർമ്മ പ്രശ്നങ്ങൾ മാറ്റാൻ ഏറെ നല്ലതാണ് ഗ്ലൈസോളിക് ആസിഡ്. ബാക്ടീരിയകൾ ഉണ്ടാകുന്നത് തടയാൻ ഈ ആസിഡ് ഏറെ സഹായിക്കും. കക്ഷത്തിൽ ഈ ആസിഡ് അടങ്ങിയ സെറം ഉപയോഗിക്കാൻ ശ്രമിക്കുക. ഒരു കോട്ടൺ ബോൾ ഉപയോഗിച്ചോ അല്ലെങ്കിൽ കൈ കൊണ്ടോ ഈ സെറം ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് പലതരത്തിലുള്ള ദുർഗന്ധങ്ങൾ മാറ്റാൻ ഏറെ സഹായിക്കും. ദിവസവും രാത്രി ഈ സെറം ഉപയോഗിക്കാൻ ശ്രമിക്കുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക