പ്രായമായതിൻ്റെ ലക്ഷണങ്ങൾ ഒഴിവാക്കാൻ ഈ സിമ്പിൾ ടിപ്പ്സ് മതി
Authored by റ്റീന മാത്യു | Samayam Malayalam | Updated: 29 Aug 2023, 11:01 am
പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടയാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില ഫേസ് മാസ്കുകളാണിത്. ആഴ്ചയിൽ ഒരിക്കല്ലെങ്കിലും ഇത് ചെയ്യാൻ ശ്രമിക്കുക.
തൈര്
ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ആൻ്റി ഏജിംഗ് ഘടകമാണ്. 2 ടീസ്പൂൺ തൈര്, 1 ടീസ്പൂൺ തേൻ, 1 ടീസ്പൂൺ നാരങ്ങ നീര്, ഒരു നുള്ള് മഞ്ഞൾ എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇത് മുഖത്തിട്ട് 15 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം.
കാപ്പിപ്പൊടി കൊണ്ട് ഒരു അണ്ടർ-ഐ മാസ്ക്
കാപ്പിപ്പൊടി കൊണ്ട് ഒരു അണ്ടർ-ഐ മാസ്ക്
കാരറ്റും ഉരുളക്കിഴങ്ങും
വൈറ്റമിൻ എയുടെ സമ്പന്നമായ ഉറവിടമാണ് കാരറ്റ്, ഇത് ചർമ്മത്തിലെ കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. കൊളാജൻ ചർമ്മത്തെ മുറുക്കുകയും ചുളിവുകൾ തടയുകയും ചെയ്യുന്നു. യുവത്വവും തിളങ്ങുന്ന ചർമ്മവും നൽകാൻ ഇത് സഹായിക്കുന്നു. ചുളിവുകൾ മായ്‌ക്കാനും ചർമ്മത്തിന്റെ നിറം മങ്ങാനും സഹായിക്കുന്ന ഒരു മികച്ച ആന്റി-ഏജിംഗ് ഘടകമാണ് ഉരുളക്കിഴങ്ങ്. കാരറ്റും ഉരുളക്കിഴങ്ങും തിളപ്പിച്ച് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് ഉടച്ച് പേസ്റ്റാക്കുക ഇതിലേക്ക് ഒരു നുള്ള മഞ്ഞളും ബേക്കിംഗ് സോഡയും ചേർക്കുക. അൽപ്പം വെള്ളവും ചേർത്ത് നന്നായി പേസ്റ്റാക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് വയ്ക്കുക. അതിന് ശേഷം കഴുകി വ്യത്തിയാക്കാം.
മുട്ട
പ്രായമാകുന്നത് തടയാൻ സഹായിക്കുന്ന ഏറ്റവും മികച്ചതാണ് മുട്ട. ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡ്സ്, സിങ്ക്, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ചർമ്മം കൂടുതൽ ടൈറ്റാക്കാനും അതുപോലെ മൃദുവാക്കാനും ഇത് ഏറെ സഹായിക്കും. 1 മുട്ടയുടെ വെള്ള, 1 ടീ സ്പൂൺ നാരങ്ങ നീര്, അര സ്പൂൺ പാൽപ്പാട എന്നിവയെല്ലാം ചേർത്ത് യോജിപ്പിക്കുക. ഇത് മുഖത്തിട്ട് 15 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം. ആഴ്ചയിൽ മൂന്ന് ദിവസം ഇത് മുഖത്ത് തേയ്ക്കാവുന്നതാണ്.
തേൻ
പ്രകൃതിദത്തമായ മോയ്ചറൈസറാണ് തേൻ. ഫ്രീ റാഡിക്കലുകൾ മൂലം ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ അകറ്റാൻ തേൻ ഏറെ നല്ലതാണ്. നല്ല ഓർഗാനിക് ആയിട്ടുള്ള തേൻ എടുത്ത് മുഖത്തും കഴുത്തിലും വെറുതെ പുരട്ടുക. അതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം. എല്ലാ ദിവസവും അല്ലെങ്കിൽ ഇടവിട്ട് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക