മെട്രോ നിലവാരത്തിലുള്ള ബോട്ടുയാത്രയും ഏകീകൃത ഗതാഗത സംവിധാനവുമാണ് വാട്ടർ മെട്രോ എന്ന ആശയത്തിൻ്റെ കാതൽ. കൊച്ചി മെട്രോ എത്തിപ്പെടാത്ത പശ്ചിമ കൊച്ചി മേഖലകളിലേക്ക് ആധുനിക ഗതാഗതസംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി വാട്ടർ മെട്രോ വിഭാവനം ചെയ്തത്. പൂർണമായും ശീതീകരിച്ച കാറ്റമറൻ ബോട്ടുകളിൽ വീൽചെയറിലെത്തുന്ന യാത്രക്കാർക്കുവരെ എളുപ്പത്തിൽ കയറാം. കൊച്ചിയിൽ മെട്രോയ്ക്ക് അനുബന്ധമായാണ് വാട്ടർ മെട്രോ പ്രവർത്തിക്കുന്നതെങ്കിൽ കൊല്ലത്ത് വാട്ടർ മെട്രോ ബോട്ടുകൾ ഒറ്റയ്ക്ക് കരുത്തുകാട്ടും. വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ കൊല്ലം വാട്ടർ മെട്രോ പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൊച്ചിയിൽ നിലവിൽ ഓപ്പറേറ്റ് ചെയ്യുന്ന ബോട്ടുകൾക്ക് സമാനമായ ബോട്ടുകളായിരിക്കും കൊല്ലത്തും എത്തുക.
Koodalmanikyam Temple: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് മുന്നില്‍ കൂറ്റന്‍ പൂക്കളം
സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 610 കിലോമീറ്റർ നീളമുള്ള കോവളം – ബേക്കൽ ജലപാതയുടെ ഭാഗമായാണ് കൊല്ലത്ത് വാട്ടർ മെട്രോ ബോട്ടുകളും എത്തുക. കൊല്ലം കോർപ്പറേഷനിലെയും സമീപ മുനിസിപ്പാലിറ്റികളിലെയും പ്രധാന കേന്ദ്രങ്ങൾ ബന്ധിപ്പിച്ചായിരിക്കും സർവീസ്. പ്രദേശത്ത് കായലിൻ്റെ ആഴവും പരപ്പും കൂടുതലായതിനാൽ ഡ്രഡ്ജിങ്ങിനായി അധികം തുക ചെലവിടേണ്ടി വരില്ല. കൂടാതെ വിവിധ ജെട്ടികൾ തമ്മിലുള്ള ദൂരവും കുറവാണ്. ചെറിയ നഗരമായതിനാൽ ടെർമിനലുകളുടെ നിർമാണത്തിനടക്കം വലിയ തുക മാറ്റിവെക്കേണ്ടി വരില്ല. ഈ സാഹചര്യത്തിൽ കൊല്ലം വാട്ടർ മെട്രോ കുറഞ്ഞ ചെലവിൽ നടപ്പാക്കാൻ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ കൊച്ചിയിലേതുപോലെ വലിയ പോളശല്യവും കൊല്ലത്തില്ല. നിലവിൽ കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്ന വിധമുള്ള 100 പേർക്കു സഞ്ചരിക്കാവുന്ന ബോട്ടുകളായിരിക്കും കൊല്ലത്തും എത്തുക.
ട്രെയിൻ യാത്രികർക്ക് ആശ്വാസം; കൂടുതൽ ജനറൽ കോച്ചുകൾവരും; സുപ്രധാന തീരുമാനവുമായി റെയിൽവേ
പ്രദേശത്തെ ജനങ്ങൾക്കു പുറമെ മൺറോ തുരുത്ത് അടക്കമുള്ള സ്ഥലങ്ങളിലേക്ക് എത്തുന്ന സഞ്ചാരികൾക്കും വാട്ടർ മെട്രോ പ്രയോജനപ്പെടും. വാട്ടർ മെട്രോ അനുഭവത്തിനായി തെക്കൻ ജില്ലകളിൽ നിന്നെത്തുന്നവരും കൊല്ലത്തിനു നേട്ടമാകും. കൊല്ലം – മൺറോതുരുത്ത്, കൊല്ലം – ചവറ – അഴീക്കൽ – ആലപ്പുഴ, കൊല്ലം – പരവൂർ – വർക്കല റൂട്ടുകളാണ് വാട്ടർ മെട്രോയ്ക്കു വേണ്ടി പരിഗണിക്കുന്നത്. കൊല്ലത്തിനു പുറമേ, ആലപ്പുഴ, തിരുവനന്തപുരം ജില്ലകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിലവിലുള്ള ജെട്ടികളിൽ പലതും നവീകരിച്ചും പുനരുപയോഗിച്ചും പദ്ധതിയുടെ ചെലവ് വീണ്ടും കുറയ്ക്കാനാകും. കൊല്ലത്തെ ജലാശയം വാട്ടർ മെട്രോയ്ക്ക് ഉതകുന്നതാണ് എന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം, ഓപ്പറേഷൻ കൺട്രോൾ കേന്ദ്രവും ബോട്ട് യാർഡും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.
തിരുവോണനാളില്‍ സെക്രട്ടറിയറ്റ് നടയില്‍ പട്ടിണിക്കഞ്ഞി സത്യാഗ്രഹം നടത്തി കൊടിക്കുന്നില്‍ സുരേഷ്
വാട്ടർ മെട്രോ പദ്ധതി കേരളത്തിലെ തീരദേശ ജില്ലകളിലാകെ വ്യാപിപ്പിക്കാൻ കഴിയുമെന്നും ഇതിനു വലിയ സാധ്യതകളുണ്ടെന്നുമാണ് ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ ഡയറക്ടർ ജോസ് മത്തിയേക്കൽ കൊച്ചിയിലെത്തിയപ്പോൾ പറഞ്ഞത്. കൊല്ലം, ആലപ്പുഴ, കോട്ടയം, കൊല്ലം തുടങ്ങിയ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വാട്ടർ മെട്രോ സർവീസിനും ഭാവിയിൽ സാധ്യതയുണ്ട്.