ദുബൈ> റാസൽഖൈമയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാനായി പുതിയ റോഡ് തുറന്നു. ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ് E611 റോഡിൻറെ പണി പൂർത്തീകരിച്ചത്. റാസൽഖൈമയിൽനിന്ന് ദുബൈയിലേക്കുള്ള സ്കൂൾ ബസുകളുടെ യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ റോഡ് നിർമിച്ചത്.
അൽബർഷ ഏരിയയിലെ ജങ്ഷൻ വിപുലീകരിക്കുന്നതിൻറെ ഭാഗമായാണിത്.വേനലവധി കഴിഞ്ഞു സ്കൂളുകൾ തുറന്ന ദിവസം തന്നെ പുതിയ റോഡ് തുറക്കാൻ കഴിഞ്ഞത് സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ ഉപകാരപ്രദമാകുമെന്നാണ് വിലയിരുതുന്നത്.ആഗസ്ത് 28നാണ് യുഎഇയിൽ വേനലവധിക്ക് ശേഷം അധ്യയനം ആരംഭിച്ചത്. റോഡിൻറെ ഇരുവശങ്ങളിലുമുള്ള നഗരങ്ങളും എമിറേറ്റുകളും തമ്മിലുള്ള ബന്ധവും ആശയവിനിമയവും മെച്ചപ്പെടുത്താൻ പുതിയ റോഡ് സഹായകമാകുമെന്ന് ഊർജ അടിസ്ഥാന വികസന മന്ത്രലയം വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..