കുവൈത്ത് സിറ്റി> സെപ്റ്റംബർ 1 മുതൽ ഗതാഗത നിയമങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിന് “ആഭ്യന്തര മന്ത്രാലയം പോലീസ് ഉദ്യോഗസ്ഥർക്കായി ‘റേസ്ഡ്’ ആപ്പ് പുറത്തിറക്കി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ-അഹമ്മദ് അൽ സബാഹിന്റെ നിർദേശപ്രകരം ഡിജിറ്റലൈസേഷന്റെയും സുതാര്യതയുടെയും വഴിയിലെ പുതിയ ചുവടുവയ്പ്പാണിതെന്ന് മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ പത്രക്കുറിപ്പിൽ അറിയിച്ചു.
‘റാസെഡ് ആപ്പ് താമസക്കാർക്കുള്ള ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്പായ സഹേൽ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നു.’റാസെഡ്’ ആപ്പിൽ പോലീസ് ഓഫീസർ ഗതാഗത നിയമലംഘനങ്ങൾ ഡിജിറ്റലായി അപ്ലോഡ് ചെയ്യുമ്പോൾ , സഹേൽ ആപ്പ് വഴി വാഹനമോടിക്കുന്നയാൾക്ക് ഉടൻ അറിയിപ്പ് ലഭിക്കുന്ന രീതിയിലാണ് സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. ട്രാഫിക് പിഴകൾ ഇഷ്യൂ ചെയ്യുന്നതിനും ശേഖരിക്കുന്നതിനും വേഗതയേറിയതും കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ മാർഗം നൽകിക്കൊണ്ട് ഗതാഗതം നിയന്ത്രിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നടപടിയെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
വാഹനമോടിക്കുന്നവർ, പൗരന്മാരോ പ്രവാസികളോ ആകട്ടെ, അവരുടെ സുരക്ഷയ്ക്കായി ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും രജിസ്റ്റർ ചെയ്തിട്ടുള്ള എന്തെങ്കിലും നിയമ ലംഘനങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ പതിവായി അതിന്റെ വെബ്സൈറ്റോ സഹേൽ ആപ്പോ സന്ദർശിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..