വീടിന്റെ വില, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യ സംരക്ഷണ നിലവാരം, യാത്രാസമയം, കാലാവസ്ഥ എന്നിവ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ജീവിതനിലവാരത്തെ സാരമായി ബാധിക്കുന്ന നിരവധി ഘടകങ്ങൾ ഒമാനെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ സഹായിച്ചു.
Laser Show at Kanakakkunnu: കാണികളെ വിസ്മയിപ്പിച്ച് കനകക്കുന്നിൽ ലേസർ ഷോ
Also Read: 10 കോടി ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള 59 കേന്ദ്രങ്ങൾ; ലോജിസ്റ്റിക് കേന്ദ്രങ്ങളുടെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ
ലക്സംബർഗ്, നെതർലൻഡ്സ്, ഐസ്ലൻഡ്, ഡെന്മാർക്, ഫിൻലൻഡ്, സ്വിറ്റ്സർലൻഡ് രാജ്യങ്ങളാണ് ആദ്യത്തെ ആറ് സ്ഥാനങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. സാമൂഹികക്ഷേമ സംവിധാനങ്ങൾ, ശക്തമായ സമ്പദ്വ്യവസ്ഥ, ഉയർന്ന ജീവിതനിലവാരം എന്നിവ ഈ ആറ് രാജ്യങ്ങളിലും ശക്തമായിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നത്.
ആഗോളതലത്തിൽ യഥാക്രമം ആദ്യ ആറു സ്ഥാനങ്ങളിൽ ഈ രാഷ്ട്രങ്ങൾ എത്തിയത് പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഒമാന്റെ ശ്രദ്ധേയ നേട്ടം പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം മെച്ചപ്പെടുത്തിയതിനുള്ള അംഗീകാരം കൂടിയാണ്. അടിസ്ഥാന വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയിൽ പ്രത്യേക ഊന്നൽ നൽകിയത് ഈ നഗരത്തിലെ എല്ലാം ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചു.
പരിസ്ഥിതി സംരക്ഷണം ഈ രാജ്യങ്ങളിൽ കൂടുതലാണ്. സുസ്ഥിര വികസനത്തിനുള്ള ശ്രദ്ധ ഇവിടെ കൂടുതലാണ്. മലിനീകരണത്തോത് കുറഞ്ഞത് ഈ നഗരത്തിലെ ജനങ്ങൾക്ക് ശുദ്ധവായുവും ആരോഗ്യകരമായ അന്തരീക്ഷവും ജീവിക്കാൻ നൽകുന്നു. ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങളുടെ പട്ടിയിൽ ഇടം പിടിച്ച നഗരങ്ങൾക്ക് ലഭിക്കുന്നുണ്ട്. അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുടെ സാന്നിധ്യവും സൂചികയിൽ ഒമാന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തി. യുഎഇ 15, ഖത്തർ 19, സൗദി 32, കുവൈറ്റ് 45 എന്നിങ്ങനെയാണ്മറ്റു ഗൾഫ് രാജ്യങ്ങളുടെ സ്ഥാനങ്ങൾ.
Read Latest Gulf News and Malayalam News