വിവരങ്ങള്‍ നല്കുന്നവര്ക്കുള്ള പ്രതിഫലം എത്രയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വിദേശത്തുള്ള ഇറാഖി എംബസികളെയോ കോണ്‍സുലേറ്റുകളെയോ അറിയിക്കുകയോ ഹോട്ട്ലൈന്‍ നമ്പറിലൂടെയോ ഇ-മെയിലിലൂടെയോ ആശയവിനിമയം നടത്തുകയോ ചെയ്യാം. ഉപയോഗപ്രദമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും എക്സ് പ്ലാറ്റ്ഫോമില്‍ (പഴയ ട്വിറ്റര്‍) പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.
കളേഴ്സ് ഓഫ് ഭാരത്: പട്ടികയിൽ ഇടം പിടിച്ച് കൊല്ലങ്കോടും; രാജ്യത്തെ സുന്ദരമായ ഗ്രാമങ്ങളിലൊന്ന്
പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കായി 1991ല്‍ ഗള്‍ഫ് യുദ്ധം അവസാനിച്ചതു മുതല്‍ തിരച്ചില്‍ നടത്തിവരികയാണ്. ഇറാഖിലെയും കുവൈറ്റിലെയും നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് 1991ല്‍ ത്രികക്ഷി കമ്മീഷനും 1994ല്‍ അതിന്റെ സാങ്കേതിക ഉപസമിതിയും രൂപീകരിച്ചിരുന്നു.
ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി) സമിതിയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമിതിയിലുണ്ട്. 2014ല്‍ ഐക്യരാഷ്ട്രസഭയുടെ ഇറാഖിലെ അസിസ്റ്റന്‍സ് മിഷന് നിരീക്ഷകനായി ചേര്‍ന്നു.
മദ്യലഹരിയില്‍ കാറോടിച്ച് രണ്ടുപേരുടെ മരണം: കുവൈറ്റ് ഫാഷനിസ്റ്റ് ഫാത്തിമക്കെതിരേ നെറ്റിസണ്‍സിന്റെ പ്രതിഷേധം. കസ്റ്റഡിയിലെന്ന് പോലീസ്
ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് കാണാതായ ആളുകളെക്കുറിച്ച് കുവൈറ്റും ഇറാഖും തമ്മില്‍ ഇപ്പോഴും തര്‍ക്കം നിലനില്ക്കുന്നു. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ കേന്ദ്രബിന്ദുവാണ് ഇതെന്നും പറയാം. ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തെത്തുടര്‍ന്ന് നയതന്ത്രബന്ധം തകര്‍ന്നിരുന്നെങ്കിലും പിന്നീട് ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. ഇറാഖിലെ യുഎസ് അധിനിവേശ കാലഘട്ടത്തില്‍ 2003ല്‍ മുന്‍ ഇറാഖി രാഷ്ട്രത്തലവന് സദ്ദാം ഹുസൈനെ അധികാരത്തില്‍ നിന്ന് നീക്കംചെയ്ത ശേഷമാണ് ഇറാഖും കുവൈറ്റും തമ്മിലുള്ള ബന്ധം പൂര്‍വസ്ഥിതിയിലേക്ക് വന്നത്.
നിര്‍മിതബുദ്ധി ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങളെ ബാധിക്കുമോ? തൊഴില്‍ വിപണിയിലെ മാറുന്ന പ്രവണതകള്‍ അറിയാം
അന്താരാഷ്ട്ര റെഡ് ക്രോസിന്റെ പഴയ കണക്കുകള്‍ പ്രകാരം, കാണാതായവരില്‍ 215 കുവൈറ്റികലെയും 85 ഇറാഖികളെയും മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടിയത് തെക്കന്‍ ഇറാഖില്‍ നിന്നാണ്. 320 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കുവൈറ്റിന്റെ കണക്ക്. എന്നാല്‍, യുദ്ധം അവസാനിച്ച ശേഷം 5,000ത്തിലധികം പൗരന്മാരെ കണ്ടെത്താനായില്ലെന്ന് ഇറാഖ് പറയുന്നു. സദ്ദാം ഹുസൈനിന്റെ നേതൃത്വത്തിലുള്ള ഇറാഖ് കുവൈറ്റിനെതിരേ സൈനിക നടപടി ആരംഭിച്ചതോടെയാണ് ഗള്‍ഫ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. കുവൈറ്റിനെ രക്ഷിക്കാന്‍ മറ്റു രാജ്യങ്ങള്‍ ഇടപെട്ടതോടെയാണ് വിനാശകരമായ യുദ്ധം അവസാനിച്ചത്.