വിവിധ മേഖലകളിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങളിൽ മുഖ്യമായതാണ് വ്യോമയാന മേഖലയിലെ ഉണർവെന്നും അദ്ദേഹം പറഞ്ഞു. ബഹ്റെെനെ സാമ്പത്തികമായി ഉയരത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി പല പദ്ധതികളും രൂപീകരിച്ചിട്ടുണ്ട്. സുതാര്യവും കൃത്യവുമായ പ്രവർത്തനങ്ങളിലൂടെയാണ് ഇപ്പോൾ രാജ്യത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. രാജ്യം വളരുന്നതിന് ഒരോ പൗരന്റെയും വില വളരെ വിലപ്പട്ടതാണ്. വരും തലമുറക്കുവേണ്ടിയുള്ള പദ്ധതികളാണ് ഇനി രുപീകരിക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala Police: പെറ്റിയടിച്ച പോലീസിന് പടം വരച്ചുനൽകി ആഷിക്
Also Read: 10 കോടി ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള 59 കേന്ദ്രങ്ങൾ; ലോജിസ്റ്റിക് കേന്ദ്രങ്ങളുടെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ
ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ആൽ ഖലീഫയോടൊപ്പമെത്തിയ കിരീടാവകാശിയെ ടെലികോം, ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. അതിന് വേണ്ടിയുള്ള കൂടുതൽ പ്രവർത്തനങ്ങൾ രാജ്യത്ത് നടക്കുന്നുണ്ടെന്ന് കിരീടാവകാശി കൂട്ടിച്ചേർത്തു.
Read Latest Gulf News and Malayalam News
ഫ്രാന്സിൽ നടന്ന 160 കിലോമീറ്റർ എൻഡുറൻസ് മത്സരത്തിൽ ചാമ്പ്യൻ പട്ടമണിഞ്ഞ ദേശീയ സുരക്ഷ ഉപദേഷ്ടാവും ചാരിറ്റിപ്രതിനിധിയായ ഷെയ്ഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫക്ക് മന്ത്രിസഭ അഭിനന്ദനങ്ങൾ അറിയിച്ചു. ഹമദ് രാജാവിന്റെ പ്രതിനിധിയായാണ് അദ്ദേഹം ഫ്രാൻസിലേക്ക് പോയത്.
ബഹ്റൈനിലെ കായിക മേഖലക്ക് അഭിമാനകരമായ നേട്ടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. രാജ്യാന്തര തലത്തിൽ രാജ്യത്തിന്റെ പേര് ഉയർത്താൻ ഇത് കാരണമായി. കാബിനറ്റ് അംഗങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ച് എത്തി.
ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ മൂന്ന് വിജിച്ചതിന്റെ ഭാഗമായി കാബിനറ്റ് അംഗങ്ങൾ അവരുടെ അഭിനന്ദനം അറിയിച്ചു. ഇത്തരമൊരു നേട്ടം ബഹിരാകാശ ഗവേഷണ മേഖലക്ക് കരുത്തു പകരുന്നതാണ് എന്നായിരുന്നു അവർ നൽകിയ വിശദീകരണം.