സൗദി ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഇതിലൂടെ സാധിക്കും. സൗദയിൽ ലോജിസ്റ്റിക് മേഖല വികസിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക വികസനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ
ഹൈലൈറ്റ്:
- 2030ഓടെ എല്ലാ കേന്ദ്രങ്ങളും പ്രവർത്തസജ്ജമാകും.
- മുഹമ്മദ് ബിൻ സൽമാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.
- 10 കോടി ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള 59 കേന്ദ്രങ്ങൾ.
അടിസ്ഥാനസൗകര്യ വികസനം, പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണം, പ്രമുഖ നിക്ഷേപ കേന്ദ്രമായും രാജ്യത്തെ ഉയർത്തുക. കൂടാതെ ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമായും രാജ്യത്തെ മാറ്റുക എന്നതും ഇതിൽ ലക്ഷ്യം വെക്കുന്നുണ്ട്. ലോജിസ്റ്റിക്സ് മേഖലയുടെ വികസനം ലക്ഷ്യമാക്കിയുള്ള പല പദ്ധതികളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ലോജിസ്റ്റിക് കേന്ദ്രങ്ങൾക്കായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഈ പദ്ധതി പൂർത്തിയാക്കുമ്പോൾ തന്നെ അത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വ്യാപാര, വിതരണ ശൃംഖലകളുമായി ഇതോടെ സൗദി ബന്ധപ്പെടും.
സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തും. അതിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഭൂഖണ്ഡങ്ങളെ ഇതിലൂടെ ബന്ധിപ്പിക്കാൻ സാധിക്കും. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയാണ് ആ ഭൂഖണ്ഡങ്ങൾ. ഭൂമിശാസ്ത്രപരമായ നിരവധി ഗുണങ്ങൾ സൗദിക്കുണ്ട്. അതുകൊണ്ടുതന്നെ ഒരു ആഗോള ലോജിസ്റ്റിക് കേന്ദ്രമെന്ന നിലയിൽ വലിയൊരുസ്ഥാനം പിടിക്കാൻ സൗദിക്ക് സാധിക്കുമെന്നാണ് കിരീടാവകാശി ലക്ഷ്യം വെക്കുന്നത്.
Kodukkunnil Suresh MP: തിരുവോണനാളിൽ പട്ടിണിക്കഞ്ഞി സത്യാഗ്രഹവുമായി കൊടിക്കുന്നിൽ സുരേഷ് എം പി
Also Read: ലോകത്ത് ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉള്ള മൂന്നാമത്തെ എയര്‍ലൈന്‍ ആയി ഖത്തര്‍ എയര്‍വേയ്സ്
10 കോടി ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള 59 കേന്ദ്രങ്ങൾ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നുണ്ട്. റിയാദ്, മക്ക തുടങ്ങിയ നഗരങ്ങളിൽ കൂടാതെ 12 കിഴക്കൻ പ്രവിശ്യകളിലെ നഗരങ്ങളിലും കേന്ദ്രങ്ങൾ സ്ഥാപിക്കും. എല്ലാം കൂടി 18 കേന്ദ്രങ്ങളാണ് സ്ഥാപിക്കുന്നത് 2030ഓടെ എല്ലാ കേന്ദ്രങ്ങളും പ്രവർത്തസജ്ജമാകും. ഉയർന്ന കാര്യക്ഷമതയോടെ സൗദി ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഇതിലൂടെ സാധിക്കും. വിവിധ പ്രദേശങ്ങൾ, നഗരങ്ങൾ, ഗവർണറേറ്റുകൾ എന്നിവിടങ്ങളിൽ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും വിതരണ കേന്ദ്രങ്ങളും വരുന്നതോടെ വളരെ വേഗത്തിൽ വ്യാപാരം നടക്കും. ഈ -കോമേഴ്സിനെ ഇത് വളരെ വേഗത്തിൽ പിന്തുണക്കും.
സാമ്പത്തിക മേഖല വലിയ രീതിയിൽ വികസിക്കാൻ ലോജിസ്റ്റിക് മേഖല ഒരു കാരണമാകും. അതിനും കൂടി സാധിക്കുന്ന തരത്തിലാണ് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. വലിയ മാറ്റം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ ഇതിന്റെ ഭാഗമായി രാജ്യത്ത് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വലിയ മാറ്റങ്ങൾക്കാണ് സൗദി അറേബ്യ സാക്ഷ്യംവഹിച്ചിരിക്കുന്നത്. രാജ്യത്ത് നിക്ഷേപ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നിരവധി പദ്ധതികൾ സൗദി രൂപീകരിച്ച് കഴിഞ്ഞു. ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം വിവിധ പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞു.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക