Authored by റ്റീന മാത്യു | Samayam Malayalam | Updated: 29 Aug 2023, 6:25 pm
ഓരോരുത്തർക്കും ഓരോ രീതിയിലുള്ള ചർമ്മമമാണ്. സാധാരണ ചർമ്മം, എണ്ണമയമുള്ള ചർമ്മം, വരണ്ട ചർമ്മം തുടങ്ങി വ്യത്യസ്തമായ ചർമ്മത്തിന് വ്യത്യസ്തമായ രീതിയിലായിരിക്കും സംരക്ഷണവും നൽകേണ്ടത്. വരണ്ട ചർമ്മം പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇത്തരം ചർമ്മത്തിലുണ്ടാകുന്ന കുരുക്കൾ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർഗങ്ങളുണ്ട്.
-
റോസ് വാട്ടർ
ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങളാൽ സമ്പുഷ്ടമാണ് റോസ് വാട്ടർ. ചർമ്മത്തിൽ റോസ് വാട്ടർ ദിവസവും ഉപയോഗിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ഇതൊരു മികച്ച ക്ലെൻസർ കൂടിയാണ്. ദിവസവും വ്യത്യസ്ത സമയങ്ങളിൽ റോസ് വാട്ടർ ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്.
-
മഞ്ഞൾ
ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി മൈക്രോബയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് മഞ്ഞൾ. ഇതിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകം ചർമ്മത്തിൻ്റെ മിക്ക പ്രശ്നങ്ങളും ഇല്ലാതാക്കും. നല്ല ഓർഗാനിക് മഞ്ഞൾ അൽപ്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേയ്ക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
-
തേൻ
മുഖക്കുരു മാറ്റാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്ന മികച്ചൊരു ചേരുവയാണ് തേൻ. ഇത് ചർമ്മത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കും. ചർമ്മത്തിൽ മുഖക്കുരു പ്രശ്നമുള്ള സ്ഥലങ്ങളിൽ തേൻ വെറുതെ തേച്ച് പിടിപ്പിച്ച ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്.
-
കറ്റാർവാഴ
നല്ല ഫ്രഷായിട്ടുള്ള കറ്റാർവാഴ എടുത്ത് അതിലെ ജെൽ മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം മുഖം സാധാരണ വെള്ളത്തിൽ കഴുകി വ്യത്തിയാക്കാം.
-
തക്കാളി
ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളും മാറ്റാൻ ഏറെ നല്ലതാണ് തക്കാളി. കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ആൽക്കലൈൻ ധാതുക്കളാൽ സമ്പന്നമാണ് തക്കാളി. മുഖക്കുരുവും തടയാൻ ഇത് സഹായിക്കും. ഒരു പഴുത്ത തക്കാളി മുറിച്ച് ചർമ്മത്തിലെ മുഖക്കുരുവിൽ ഉരയ്ക്കുക. 30 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം.
-
ആര്യവേപ്പ്
ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി മൈക്രോബയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ആര്യവേപ്പ്. 10 മുതൽ 15 ആര്യവേപ്പിൻ്റെ ഇല വെള്ളത്തിൽ കഴുകി എടുക്കുക. ഇനി ഈ വേപ്പില വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇത് മുഖത്ത് കുരുക്കൾ ഉള്ള സ്ഥലങ്ങളിൽ തേച്ച് പിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്