ഭക്ഷണ ശേഷം ഒരു ഏലയ്ക്ക കഴിയ്ക്കൂ, ഗുണം….
Authored by സരിത പിവി | Samayam Malayalam | Updated: 30 Aug 2023, 9:33 am
ഭക്ഷണ ശേഷം ഒരു ഏലയ്ക്കാ ചവച്ചരച്ച് കഴിയ്ക്കുന്നത് നല്കുന്ന ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ.
ഗ്യാസ്, അസിഡിറ്റി
ഓരോ ഭക്ഷണത്തിന് ശേഷവും ഒരു ഏലയ്ക്ക കഴിയ്ക്കുന്നത് നല്കുന്ന ഗുണങ്ങള്‍ പലതാണ്. ഇത് വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇത് വയറ്റിലെ അസിഡിറ്റി കുറയ്ക്കുന്നു, അതേ സമയം വിശപ്പ് വര്‍ദ്ധിപ്പിയ്ക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഉള്ളവര്‍, പ്രത്യേകിച്ചും ഭക്ഷണ ശേഷം ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ ഇത് കഴിയ്ക്കുന്നത് ഈ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരമാണ്.
ഹൃദയാരോഗ്യം മെച്ചപ്പെടാൻ 3 പഴങ്ങൾ
ഹൃദയാരോഗ്യം മെച്ചപ്പെടാൻ 3 പഴങ്ങൾ
ശ്വാസത്തിന്റെ ദുര്‍ഗന്ധം
ശ്വാസത്തിന്റെ ദുര്‍ഗന്ധം മാറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് ഏലയ്ക്ക ഭക്ഷണശേഷം കഴിയ്ക്കുന്നത്. ഇത് സ്വാഭാവിക മൗത്ത് ഫ്രഷ്നര്‍ ആയി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. മാത്രമല്ല, വായിലെ ദോഷകരമായ ബാക്ടീരിയകളെ ഒരു പരിധി വരെ അകറ്റാന്‍ സഹായിക്കുന്ന ഒന്ന് കൂടിയാണ് ഈ ശീലമെന്നത്. ഇത് പല്ലിന്റെ ആരോഗ്യത്തിനും മോണയുടെ ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ഏലയ്ക്കയില്‍ ആന്റിബാക്ടീരിയല്‍, ഫംഗല്‍ ഗുണങ്ങളുണ്ട്.
തടിയും വയറും കുറയ്ക്കാന്‍
തടിയും വയറും കുറയ്ക്കാന്‍ ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ഏലയ്ക്ക. ദഹനപ്രക്രിയ നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ദഹനപ്രക്രിയ നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. തടിയും വയറും കുറയ്ക്കാന്‍ ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ഏലയ്ക്ക. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനാരോഗ്യത്തിന് ഇത് വളരെയധികം ഗുണം ചെയ്യും. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് ഇത്. ഇതുപോലെ കൊളസ്ട്രോളിനും ഇത് നല്ലൊരു പരിഹാര വഴി തന്നെയാണ്.
പ്രതിരോധ ശേഷി
ശരീരത്തിന് പ്രതിരോധ ശേഷി നല്കാന് സാധിയ്ക്കുന്ന ഉത്തമമായ ഒന്നാണ് വെറ്റമിന്‍ സി . കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഗ്ലൂക്കോസ് പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് ഹൃദയാരോഗ്യം സംരക്ഷിയ്ക്കാനും ഇതേറെ ഗുണകരമാണ്. ഓരോ തവണയും ഭക്ഷണ ശേഷം ഒരു ഏലയ്ക്കാ ചവച്ചരച്ച് കഴിയ്ക്കാം. ഇതല്ലെങ്കില്‍ ഇത് ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഇതെല്ലാം ഏറെ ഗുണകരമാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക