സെക്രീത്തിലുള്ള ഗള്‍ഫാര്‍ ഓഫീസില്‍ വെള്ളിയാഴ്ചയാണ് ക്യാമ്പ്. രാവിലെ ഒമ്പതു മണി മുതല്‍ 11 വരെ സേവനങ്ങള്‍ ലഭിക്കും. എന്നാല്‍, രാവിലെ എട്ട് മണി മുതല്‍ തന്നെ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കളേഴ്സ് ഓഫ് ഭാരത്: പട്ടികയിൽ ഇടം പിടിച്ച് കൊല്ലങ്കോടും; രാജ്യത്തെ സുന്ദരമായ ഗ്രാമങ്ങളിലൊന്ന്
ദുഖാനിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ദോഹയില്‍ വരാനും ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് ദുഖാനില്‍ കോണ്‍സുലാര്‍ ക്യാമ്പൊരുക്കുന്നത്.
പ്രവാസികളുടെ തൊഴില്‍സംബന്ധമായ രേഖാമൂലമുള്ള പരാതികളും ക്യാമ്പില്‍ സ്വീകരിക്കും. എംബസിയിലെ തൊഴില്‍, പാസ്പോര്‍ട്ട് വിഭാഗം കോണ്‍സല്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. വിശദവിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
അംബരചുംബികള്‍ മാത്രമല്ല, മാന്ത്രികചെപ്പിലൊളിപ്പിച്ച വിസ്മയങ്ങള്‍ നിരവധി; ദുബായില്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്ന അഞ്ച് കാര്യങ്ങള്‍
കള്‍ച്ചറല്‍ ഫോറം രക്തദാന ക്യാമ്പ്
ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡിറിങ് റോഡിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് കള്‍ച്ചറല്‍ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംഘാടന മികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകുന്നേരം 6 മണി വരെ നീണ്ടുനിന്ന രക്തദാന ക്യാമ്പില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
നിര്‍മിതബുദ്ധി ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങളെ ബാധിക്കുമോ? തൊഴില്‍ വിപണിയിലെ മാറുന്ന പ്രവണതകള്‍ അറിയാം
ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയോടെ നിരന്തരം ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ആളുകളെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഐസിബിഎഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റിയംഗങ്ങളായ അബ്ദു റഊഫ് കൊണ്ടോട്ടി, കുല്‍വീന്ദര്‍ സിങ്, ശങ്കര്‍ ഗൗഡ, ലുലു അസിസ്റ്റന്റ് മാനേജര്‍ അസീര്‍, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു.
കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റുമാരായ സജ്ന സാക്കി, ഷാനവാസ് ഖാലിദ്, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്, സെക്രട്ടറിമാരായ സിദ്ദീഖ് വേങ്ങര, അനസ് ജമാല്‍, സംസ്ഥാന കമ്മിറ്റിയംഗം രാധാകൃഷണന്, ക്യാമ്പ് കണ്‍വീനര്‍ സുനീര്‍.പി, റസാഖ് കാരാട്ട്, നിസ്താര്‍ എറണാകുളം തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്കി. ഈ വര്‍ഷം കള്‍ച്ചറല്‍ ഫോറത്തിനു കീഴില്‍ സംഘടിപ്പിക്കപ്പെട്ട അഞ്ചാമത്തെ രക്തദാന ക്യമ്പായിരുന്നു ഇത്. രക്തം നല്കിയവര്ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ക്യാമ്പില്‍ വിതരണം ചെയ്തു. രക്തദാന ക്യാമ്പിനോടനുബന്ധിച്ച് ഐസിബിഎഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവാനുള്ള അവസരവും ഒരുക്കിയിരുന്നു.