ദോഹ> ആരോഗ്യജീവിതത്തിന് വ്യായാമം അത്യന്താപേക്ഷിതമാണെന്ന സന്ദേശം പങ്കുവചച് ജിം ഖത്തർ സംഘടിപ്പിച്ച എഴുപത് ദിവസത്തെ ഫിറ്റ്നസ് ചലഞ്ചിന് ഉജ്വല പരിസമാപ്തി. ഖത്തറിലെ റയ്യാൻ പാർക്കിൽ ജിം ഖത്തർ ചെയർമാൻ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിൽ നടന്ന ഫിറ്റ്നസ് ചലഞ്ച് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സമാപനചടങ്ങ് ലോക കേരള സഭ മെമ്പറും ഐസിബിഎഫ് മാനേജിങ്ങ് കമ്മിറ്റി അംഗവുമായ അബ്ദുൾ റഊഫ് കൊണ്ടോട്ടി ഉത്ഘാടനം ചെയ്തു.
കേരളത്തിൽ നിന്നും മദീന വഴി ഈജിപ്തിലേക്ക് സൈക്കിളിൽ യാത്ര നടത്തുന്ന അഹമ്മദ് സാബിത്ത് മുഖ്യാതിഥിയായിരുന്നു.70 ദിന ഫിറ്റ്നസ് ചലഞ്ച് പൂർത്തീകരിച്ചവർക്ക് QIIC ജനറൽസെക്രട്ടറി മുനീർസലഫി ,ജിം ഖത്തർ വൈസ് ചെയർമാൻ ജാസ്സിം ഖലീഫ ,എൽ വൈ സി പ്രസിഡന്റ് അജ്മൽ എന്നിവർ ഉപഹാരങ്ങൾ നൽകി
സെപ്റ്റംബർ ഒന്നിന് തുടങ്ങുന്ന 100 ദിന ചലഞ്ചിനെ കുറിച് ജിം ഖത്തർ വൈസ് ചെയർമാൻ ജാസ്സിം ഖലീഫ വിശദീകരിച്ചു. ജിംഖത്തർ ജനറൽ കൺവീനർ നിസ്സാം വി ട്ടി സ്വാഗതം പറഞ്ഞു. സമാപനമായി നടന്ന വിവിധ ഫൺ ഗെയിമുകൾക്ക് പ്രോഗ്രാം കൺവീനർ ഇബ്രാഹിം നേതൃത്വം നൽകി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..