കറുവപ്പട്ട
മലയാളികളുടെ അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് കറുവപ്പട്ട. കറികളിലും ബിരിയാണിയിലുമൊക്കെ മണവും രുചിയും കിട്ടാൻ കറുവപ്പട്ട ഇടാറുണ്ട്. സുഗന്ധ വ്യഞ്ജനങ്ങളിൽ തന്നെ കേമനാണ് കറുവപ്പട്ട. പ്രത്യേകിച്ച് നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഇത് ഉപയോഗിക്കുമ്പോൾ ദഹനം എളുപ്പമാക്കുന്നു. ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു. ദിവസേനയുള്ള ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് ധാരാളം ഗുണങ്ങൾ നൽകും.
പ്രമേഹം നിയന്ത്രിക്കാന്‍ കുറച്ച് വഴികള്‍
പ്രമേഹം നിയന്ത്രിക്കാന്‍ കുറച്ച് വഴികള്‍
പ്രമേഹം നിയന്ത്രിക്കാൻ
പ്രമേഹമുള്ളവർ പതിവായി കറുവപ്പട്ട കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുമെന്ന് ജേണൽ ഓഫ് ഡയബറ്റിസ് കെയറിൽ 2003-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നുണ്ട്. ദിവസവും 1 മുതൽ 6 ഗ്രാം കറുവപ്പട്ട പൊടിച്ച് 40 ദിവസം തുടർച്ചയായി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, ട്രൈഗ്ലിസറൈഡുകൾ, എൽഡിഎൽ ചീത്ത കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതായി പഠനങ്ങൾ തെളിച്ചിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ളവർ ദിവസവും ഒരു ഗ്രാം കറുവാപ്പട്ട പൊടിച്ച് കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ടൈപ്പ് 2 പ്രമേഹത്തെ മാറ്റാൻ സഹായിക്കുകയും ചെയ്യും.
എന്തൊക്കെ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്
കലോറി വളരെ കുറവുള്ളതും എന്നാൽ ധാരാളം പോഷകങ്ങൾ അടിങ്ങിയിട്ടുള്ളതുമാണ് കറുവപ്പട്ട. ഒരു സ്പൂൺ പൊടിച്ച കറുവപ്പട്ടയിൽ 19 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതുകൂടാതെ, കാർബോഹൈഡ്രേറ്റ്സ് – 6.2 ഗ്രാം;
പ്രോട്ടീൻ- 0.3 ഗ്രാം, കൊഴുപ്പ് – 0.2 ഗ്രാം, ഡയറ്ററി ഫൈബർ – 4.1 ഗ്രാം, മാംഗനീസ് – 1.4 മില്ലിഗ്രാം, കാൽസ്യം – 77.7 മില്ലിഗ്രാം,ഇരുമ്പിന്റെ അംശം – 0.6 മില്ലിഗ്രാം, വിറ്റാമിൻ കെ – 2.4 മൈക്രോഗ്രാം എന്നിവയും അടങ്ങിയിട്ടുണ്ച്.
പ്രമേഹം രോഗികൾ എങ്ങനെ കഴിക്കണം
പ്രമേഹമുള്ളവർക്ക് കറുവാപ്പട്ട പലവിധത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.കറുവാപ്പട്ട പൊടിച്ച് ചായ പോലെ കുടിക്കുക. കറുവപ്പട്ട പൊടി സ്മൂത്തികളിൽ ചേർക്കാം. വെജിറ്റബിൾ, ഫ്രൂട്ട് സാലഡുകളിലും കറുവപ്പട്ട പൊടി ചേർക്കാം. ഇത് ഡിറ്റോക്സ് പാനീയമായി ചൂട് വെള്ളത്തിൽ ചേർത്തും കുടിക്കാവുന്നതാണ്. പ്രമേഹരോഗികൾക്ക് അവരുടെ ദൈനംദിന ഭക്ഷണത്തിൽ കറുവപ്പട്ട പൊടി ഉൾപ്പെടുത്താൻ നിരവധി മാർഗങ്ങളുണ്ട്.
കറുവപ്പട്ട വെള്ള തയാറാക്കാൻ
ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം എടുക്കുക. ഇതിലേക്ക് രണ്ട് വലിയ കറുവപ്പട്ടയുടെ കഷണങ്ങൾ ഇടുക. ഇതിൻ്റെ കൂടെ നാരങ്ങ ചെറിയ വട്ടത്തിൽ അരിഞ്ഞതും കൂടി ചേർത്ത് വയ്ക്കുക. ഒരു രാത്രി മുഴുവൻ വച്ച ശേഷം അടുത്ത ദിവസം രാവിലെ വെറും വയറ്റിൽ കുടിക്കുക. ദിവസം മുഴുവനും ദാഹം തോന്നുമ്പോൾ ഈ വെള്ളം കുടിക്കാവുന്നതാണ്. ഇങ്ങനെ കുടിക്കുന്നതിലൂടെ ശരീരത്തിൽ വിഷാംശം ഇല്ലാതാകുകയും എൽഡിഎല്ലും ചീത്ത കൊഴുപ്പും അലിയുകയും ചെയ്യും. രക്തത്തിലെ അധിക ഗ്ലൂക്കോസ് കുറയും.