ഇഞ്ചി തൈര്
നല്ല ഫ്രഷ് ഇഞ്ചി കിട്ടുമെങ്കില്‍ അത് എടുക്കുന്നതാണ് ഈ കറി തയ്യാറാക്കി എടുക്കാന്‍ നല്ലത്. പ്രത്യേകിച്ച് ഇഞ്ചി അധികം മൂക്കാത്തതായിരിക്കാനും ശ്രദ്ധിക്കണം. ഇഞ്ചി എടുത്ത് നന്നായി അരിഞ്ഞ്, ഇതിലേയ്ക്ക് പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഒന്ന് ചതച്ച് എടുക്കുക. ഇതിലേയ്ക്ക് കുറച്ച് ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്ത് കുറച്ച് നേരം മൂടി വെക്കണം. അതിന് ശേഷം കുറച്ച് നല്ല കട്ട തൈരും ചേര്‍ത്ത് മിക്സ് ചെയ്ത് എടുത്താല്‍ ഇഞ്ചി തൈര് തയ്യാറായി.
ഗുണങ്ങള്‍
ഇതില്‍ ചേര്‍ത്തിരിക്കുന്ന ഇഞ്ചിയ്ക്കായാലും അതുപോലെ തന്നെ തൈരിന് ആയാലും നിരവധി ഗുണങ്ങളാണ് ഉള്ളത്. ഇഞ്ചി നമ്മളുടെ രോഗപ്രതോരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം നല്ലതാണ്. അതുപോലെ തന്നെ പലര്‍ക്കും ദഹന പ്രശ്നങ്ങള്‍ പതിവായി കണ്ട് വരാറുണ്ട്. ഇത്തരത്തിലുള്ള ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ച് അസിഡിറ്റി ഇല്ലാതാക്കാനും ആമാശയ ആരോഗ്യം പരിപാലിക്കുന്നതിനും, നെഞ്ചെരിച്ചില്‍, പുളിച്ച് തികട്ടൽ എന്നിവയ്ക്കും കഫക്കെട്ട് കുറയ്ക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു.
ഇഞ്ചി പോലെ തന്നെ തൈരും സത്യത്തില്‍ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് . ഇതില്‍ പ്രോബയോട്ടിക് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് ദഹനപ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും ആമാശയ ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ശരീരം തണുപ്പിക്കാനും രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും തൈര് നല്ലത് തന്നെയാണ്.
Video – നല്ല ആരോഗ്യത്തിന് ഒരു കഷ്ണം ഇഞ്ചി ധാരാളം
Benefits Of Ginger: നല്ല ആരോഗ്യത്തിന് ഒരു കഷ്ണം ഇഞ്ചി ധാരാളം
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇഞ്ചി തൈര് നല്ലത് തന്നെയാണെങ്കിലും ചിലര്‍ക്ക് ചിലപ്പോള്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഇത് ഉണ്ടാക്കിയെന്ന് വരാം. പ്രത്യേകിച്ച് ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ഇത് കഴിക്കുമ്പോള്‍ അലര്‍ജി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാരണം, തൈര് ഒരു പാല് ഉല്പന്നം തന്നെയാണ്. ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവര്‍ക്ക് തൈര് കഴിക്കാന്‍ സാധിക്കുകയില്ല. അതുപോലെ തന്നെ അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവരാണെങ്കിലും തൈര് കഴിക്കാതിരിക്കുന്നതാണ് നല്ലത്. അതിനാല്‍, ഇത്തരം പ്രശ്നം ഉള്ളവര്‍ ഇഞ്ചി തൈര് ഒഴിവാക്കാം.
അതുപോലെ തന്നെ ഇഞ്ചി ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായി കഴിക്കുന്നത് പലതരത്തിലുളള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കാം. പ്രത്യേകിച്ച് അമിതമായി ഇഞ്ചി കഴിക്കുന്നത് വയറ്റില്‍ പുകച്ചില്‍ എരിച്ചില്‍ എന്നീ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍, ഇഞ്ചി തൈര് കഴിക്കുമ്പോള്‍ ശ്രദ്ധിച്ച് മാത്രം കഴിക്കാം.
ഇഞ്ചി തൈരും ഇഞ്ചിക്കറിയും
ഇഞ്ചി തൈരും ഇഞ്ചിക്കറിയും തമ്മില്‍ എടുത്താല്‍ ആരോഗ്യ ഗുണത്തില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത് ഇഞ്ചി തൈര് തന്നെയാണ്. കാരണം, ഇഞ്ചിക്കറി തയ്യാറാക്കുന്നത് മധുരവും അതുപോലെ പുളിയും ചേര്‍ത്തിട്ടാണ്. അതും വാളന്‍പുളി. വാളന്‍ പുളി സത്യത്തില്‍ നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിനും അതുപോലെ മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്ര നല്ലതല്ല. ഇവ കൂടാതെ, ഇഞ്ചിക്കറിയില്‍ മധുരവും അമിതമായി ചേര്‍ക്കപ്പെടുന്നു. ചേര്‍ക്കുന്നത് ശര്‍ക്കര ആണെങ്കിലും അമിതമായി ശര്‍ക്കര കഴിച്ചാല്‍ അത് അനവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. ഇത് പ്രമേഹം വര്‍ദ്ധിക്കുന്നതിനും ഒരു പ്രധാന കാരണമാണ്. അതിനാല്‍, ഇഞ്ചിക്കറിയേക്കാള് നല്ലത് ഇഞ്ചി തൈര് തന്നെയാണ്.