സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറായ ട്വിങ്കിള്‍ സ്റ്റാന്‍ലി ടിക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം രണ്ട് പ്ലാറ്റ്ഫോമുകളിലുമായി ഏകദേശം 40 ലക്ഷം പേര് കണ്ടുകഴിഞ്ഞു.
Toshakhana Case Details: ഇമ്രാനെ ജയിലിലേക്കയച്ച തോഷഖാന കേസ് എന്താണ്
താന്‍ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരാളില്‍ നിന്ന് സ്റ്റാന്‍ലിക്ക് ഒരു കോള്‍ ലഭിക്കുന്നതാണ് വീഡിയോയുടെ തുടക്കം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനാല്‍ അതോറിറ്റി താമസക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുകയാണെന്ന് തട്ടിപ്പുകാരന് അറിയിക്കുന്നു. ഉടന്‍ താങ്കള്‍ക്ക് ഒരു കോഡ് ലഭിക്കുമെന്നും അത് അവളുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാന്‍ വേണ്ടിയുള്ളതാണെന്നും അയാള്‍ അവളോട് പറയുന്നു. അവളുടെ വിശ്വാസം നേടിയെടുക്കുന്നതിനായി രഹസ്യ കോഡ് ആരുമായും പങ്കിടരുതെന്ന് അയാള്‍ അവളോട് ആവശ്യപ്പെടുന്നുണ്ട്.
അംബരചുംബികള്‍ മാത്രമല്ല, മാന്ത്രികചെപ്പിലൊളിപ്പിച്ച വിസ്മയങ്ങള്‍ നിരവധി; ദുബായില്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്ന അഞ്ച് കാര്യങ്ങള്‍
സ്റ്റാന്‍ലി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ കള്ളപ്പണം, പണം വെളുപ്പിക്കല്‍ എന്നിവ കണ്ടെത്തുന്നതിന്റെ ഭാഗമായാണിതെന്നും അയാള്‍ സൂചിപ്പിച്ചു. തുടര്‍ന്ന് സ്റ്റാന്‍ലിയുടെ ഡെബിറ്റ് കാര്‍ഡ് നമ്പര്‍ പരിശോധിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. അവളുടെ ബാങ്കിന്റെ പേര് പോലും അയാള്‍ പരാമര്‍ശിക്കുകയും ചെയ്തു. അവളുടെ കാര്‍ഡ് നമ്പര്‍ ഇനി പറയുന്ന നാല് അക്കങ്ങളില്‍ തുടങ്ങുന്നുണ്ടോ എന്ന് അയാള്‍ അവളോട് ചോദിക്കുമ്പോള്‍ അവള് ഊമയായി അഭിനയിച്ചു. വെറുതെ ഏതാനും അക്കങ്ങള്‍ പറഞ്ഞുകൊടുത്തു.
നിര്‍മിതബുദ്ധി ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങളെ ബാധിക്കുമോ? തൊഴില്‍ വിപണിയിലെ മാറുന്ന പ്രവണതകള്‍ അറിയാം
തുടര്‍ന്നും ക്ഷമയോടെ സംസാരിക്കാന്‍ ശ്രമിച്ച തട്ടിപ്പുകാന് കാര്‍ഡിന്റെ നമ്പര്‍ പറയാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ അവള് അതേ അക്കങ്ങള്‍ ആവര്‍ത്തിച്ചു. അവളുടെ ചിരി അടക്കിനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ നിരാശനായ തട്ടിപ്പുകാരന് ‘നിങ്ങള്‍ എന്നെക്കൊണ്ട് നാടകം കളിപ്പിക്കുകയാണോ?’ എന്ന് തമാശയായി ചോദിക്കുന്നുണ്ട്. തട്ടിപ്പുകാരന് ഒടുവില്‍ അവളെ ശകാരിക്കുകയും കോള്‍ കട്ട് ചെയ്യുകയും ചെയ്യുന്നു.
സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവളുടെ ബുദ്ധിയെ അഭിനന്ദിച്ചു. തട്ടിപ്പുകാരുടെ സമയം പാഴാക്കി അവള് മറ്റുള്ളവരെ സുരക്ഷിതരാക്കുന്നു എന്ന് പോലും ഒരാള്‍ പറഞ്ഞു. ഗവണ്മെന്റ് ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തിയുള്ള സമാന തട്ടിപ്പുകളെക്കുറിച്ച് യുഎഇ അധികൃതര്‍ പലതവണ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം തട്ടിപ്പ് നേരിട്ടാല്‍ 800 444 44 എന്ന നമ്പറില്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.