കുവൈത്ത് സിറ്റി> കെഫാക് ഇന്നോവേറ്റിവ് സോക്കര്‍ & മാസ്റ്റേഴ്സ് ലീഗ് സീസണ് 202324 സോക്കര്‍ ലീഗിലെ മത്സരങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. വെള്ളിയാഴ്ച മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന ഗ്രൂപ്പ് എയിലെ മത്സരങ്ങളില്‍ മാക് കുവൈത്ത്, സ്പാര്‍ക്സ് എഫ് സി ടീമുകള്‍ വിജയിച്ചപ്പോള്‍ ഇന്നോവേറ്റിവ് എഫ് സി ബ്ളാസ്റ്റേഴ്സ് എഫ് , സെഗുരോ കേരളാ ചലഞ്ചേഴ്സ് ചാമ്പ്യന്‍സ് എഫ് സി ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
വൈകിട്ട് അഞ്ചുമണിക്ക് ആരംഭിച്ച മത്സരങ്ങള്‍ രാത്രി ഒന്‍പതു മണിക്ക് അവസാനിച്ചു. ആദ്യമത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്നോവേറ്റിവ് എഫ് സി യും ബ്ലാസ്റ്റേഴ്സ് എഫ് സിയും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു . ഇന്നോവേറ്റിവ് എഫ് സിക്ക് വേണ്ടി നിതിനും ഹരിയും ഗോളുകള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഷമീറും , നിതിനും ഗോളുകള്‍ നേടി .
രണ്ടാം മത്സരത്തില്‍ സെഗുറോ കേരളാ ചലഞ്ചേഴ്സ് ചാമ്പ്യന്‍സ് എഫ് സി ടീമുകള്‍ ഓരോ ഗോളുകള്‍ അടിച്ചു സമനിലയില്‍ പിരിഞ്ഞു. ചാമ്പ്യന്‍സ് എഫ് സിക്ക് വേണ്ടി കിഷോറും ചലഞ്ചേഴ്സിന് വേണ്ടി സുധീഷും ഗോളുകള്‍ നേടി . മൂന്നാം മല്‍സരത്തില്‍ മാക് കുവൈത്ത് എഫ്. സി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മെറിറ്റ് അല്‍ശബാബ് എഫ് സിയെ പരാജയപ്പെടുത്തി.
മാക് കുവൈത്തിന് വേണ്ടി സാലിഹ് രണ്ടും മുബശ്ശിര്‍ ഒരു ഗോളും നേടിയപ്പോള്‍ ശബാബിനു വേണ്ടി ജിനീഷ് ഒരു ഗോള്‍ നേടി. അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്പര്ക്സ് എഫ് സി സി എഫ് സാല്‍മിയയെ പരാജയപ്പെടുത്തി. സ്പാര്‍ക്സ് എഫ് സിക്കു വേണ്ടി ഗോകുലും , ജസീലുദ്ധീന്‍ എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ സി എഫ് സി സാല്‍മിയക്ക് വേണ്ടി ഹസന് ഒരു ഗോള്‍ നേടി .മത്സരങ്ങള്‍ വീക്ഷിക്കാന്‍ മുഖ്യ അതിഥിയായി എത്തിയ മുന്‍ സന്തോഷ് ട്രോഫി & ഐ ലീഗ് താരം പ്രവീണ്‍ കുമാര്‍ കളിക്കാരെ പരിചയപ്പെട്ടു. പ്രസിഡന്റ് മന്‍സൂര്‍ കുന്നത്തേരി , സെക്രട്ടറി ജോസ് കാര്മെന്റ് , വൈസ് പ്രസിഡന്റ് ബിജു ജോണി , അഡ്വൈസര്‍ ടി വി സിദ്ദിഖ് കെഫാക് ഭാരവാഹികള്‍ എന്നിവര്‍ പെങ്കെടുത്തു . ഗ്രൂപ്പ് ബിയിലെ മല്‍സരങ്ങള്‍ അടുത്ത വെള്ളിയാഴ്ച നടക്കും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..