കുവൈത്ത് സിറ്റി > ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും ചരിത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും പ്രഖ്യാപിച്ച് കുവൈത്തും യുകെയും. കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ചൊവ്വാഴ്ച ലണ്ടനിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ സന്ദർശിച്ചു.
കുവൈത്ത് കിരീടാവകാശിയുടെ സന്ദർശനത്തിൽ സുനക് സന്തോഷം പ്രകടിപ്പിച്ചു, രണ്ട് സൗഹൃദ രാജ്യങ്ങൾക്കിടയിൽ 100 വർഷത്തിലേറെയായി നിലനിൽക്കുന്ന ചരിത്രപരമായ ബന്ധത്തിന്റെ ശക്തി അദ്ദേഹം പറഞ്ഞു .കുവൈത്തും യുണൈറ്റഡ് കിംഗ്ഡവും തമ്മിൽ കൂടുതൽ സംയുക്ത സഹകരണമുണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്നും സുനക് കൂട്ടിച്ചേർത്തു.
കിരീടാവകാശി മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും ഋഷി സുനക്കിന്റെയും സാന്നിധ്യത്തിൽ, കുവൈത്തും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള നിക്ഷേപ പങ്കാളിത്തത്തിനുള്ള ധാരണാപത്രം പ്രധാനമന്ത്രിയുടെ ഓഫീസിൽ ഒപ്പുവച്ചു. ലങ്കാസ്റ്റർ ഹൗസിൽ കുവൈത്ത് ഇൻവെസ്റ്റ്മെന്റ് ഓഫീസ് സ്ഥാപിച്ചതിന്റെ 70-ാം വാർഷികം ആഘോഷിക്കുന്ന പരിപാടിയിലും ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..