Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 30 Aug 2023, 7:24 pm
ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി കൺസ്യൂമർഫെഡ്. സംസ്ഥാന ജില്ല, ഗ്രാമീണ തലത്തിലുള്ള ചന്തകളിലൂടെ ഓഗസ്റ്റ് 19 മുതൽ 28വരെയാണ് റെക്കോർഡ് വിൽപ്പന നടത്തിയത്
ഹൈലൈറ്റ്:
- ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി കൺസ്യൂമർഫെഡ്.
- 106 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്.
- ഓഗസ്റ്റ് 19 മുതൽ 28വരെയുള്ള ദിവങ്ങളിലാണ് വിൽപ്പന നടന്നത്.
ഓണത്തിരക്കിൽ ട്രെയിനില്ലെന്ന് കരുതേണ്ട; ഈ റൂട്ടിൽ ഒരു സ്പെഷ്യൽ കൂടി, റിസർവേഷൻ ആരംഭിച്ചു
106 കോടിയുടെ വിൽപ്പനയിൽ 50 കോടി നേടിയത് സബ്സിഡിയിലൂടെയും 56 കോടി നോൺസബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ്. സംസ്ഥാന, ജില്ല, ഗ്രാമീണ തലത്തിലുള്ള ചന്തകളിലൂടെ ഓഗസ്റ്റ് 19 മുതൽ 28വരെയുള്ള ദിവങ്ങളിലാണ് കൺസ്യൂമർഫെഡിൻ്റെ നേതൃത്വത്തിൽ വിൽപ്പന നടന്നത്. ആവശ്യ സാധനങ്ങൾക്ക് പുറമേ പത്ത് ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിലാണ് നിത്യോപയോഗ സാധനങ്ങളടക്കം വിൽപ്പന നടത്തിയത്.
Neeraj Chopra World Athletics Championships: ത്രിവർണ്ണപതാകയുമായി ഇന്ത്യൻ താരവും പാക് താരവും!
അരി ഉൾപ്പെടെ 13 ഇനങ്ങൾ സബസിഡി നിരക്കിൽ ഓണച്ചന്തകളിലൂടെ ലഭ്യമാക്കി. 20 ലക്ഷം കുടുംബങ്ങളിലേക്ക് 6,000 ടൺ അരിയാണ് ഓണച്ചന്തകളിലൂടെ വിൽപ്പന നടത്തിയത്. 1200 ടൺ പഞ്ചസാര, 500 ടൺ അരി, ചെറുപയർ 500 ടൺ, 525 ടൺ ഉഴുന്ന്, 470 ടൺ കടല, 430 ടൺ വൻപയർ, 425 ടൺ തുവര, 450 ടൺ മുളക്, 380 ടൺ മല്ലി എന്നിവയാണ് ഓണക്കാല വിപണിയിലൂടെ വിറ്റത്. വെളിച്ചെണ്ണ മാത്രം 12 ലക്ഷം പായ്ക്കറ്റ് ആണ് വിറ്റുപോയത്.
കുങ്കുമഭംഗിയിൽ തിളങ്ങും രണ്ടാം വന്ദേ ഭാരത്, സാധ്യത മംഗലാപുരം – എറണാകുളം റൂട്ടിന്, റേക്ക് ഉടൻ എത്തും
പൊതുവിപണിയിൽ 1100 വിലവരുന്ന 13 ഇനങ്ങൾ സഹകരണ ഓണച്ചന്തകളിലൂടെ ലഭ്യമാക്കിയത് 462 രൂപയ്ക്കാണ്. ഓണക്കാലത്ത് സംസ്ഥാനത്തെ ഓണച്ചന്തകളിൽ വലിയ തോതിലൂള്ള ജനപങ്കാളിത്തം അനുഭവപ്പെട്ടിരുന്നു. പലയിടത്തും അതിവേഗത്തിൽ സാധനങ്ങൾ തീരുന്ന അവസ്ഥയായിരുന്നു.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക