Authored by സരിത പിവി | Samayam Malayalam | Updated: 30 Aug 2023, 7:02 pm
നമ്മുടെ ശരീരത്തിന്റെ ആരോഗ്യം കൃത്യമാണോ എന്നറിയേണ്ടത്, നമ്മുടെ ശരീരം ഫിറ്റ്നസ് ഉളളതാണോ എന്നറിയേണ്ടത്, നമ്മുടെ ശരീരത്തിന് നമ്മെ താങ്ങാനുള്ള കരുത്തുണ്ടോയെന്നറിയേണ്ടത് അത്യാവശ്യമാണ്.നിങ്ങളുടെ ശരീരത്തിന് ആരോഗ്യമുണ്ടോയെന്ന് തിരിച്ചറിയാന്‍ പ്രത്യേക വഴികളുണ്ട്. ഇത്തരത്തിലെ ഒരു പരീക്ഷണത്തെ കുറിച്ചറിയൂ.
-
വളരെ സിംപിളാണ്
ഇത് വളരെ സിംപിളാണ്. നിവര്‍ന്ന് നിന്ന് രണ്ടു കൈകളും നീട്ടിപ്പിടിച്ച് ഒരു കാല് മടക്കി 20 സെക്കന്റ് നില്ക്കുക. ഇതു പോലെ അടുത്ത കാലും മടക്കി 20 സെക്കന്റ് ഇതുപോലെ തന്നെ പിടിയ്ക്കാം.
-
ആരോഗ്യമുളളതിന്റെ സൂചന
ഇതേ രീതിയില്‍ 20 സെക്കന്റ് പിടിച്ച് ശരീരം ബാലന്‍സ് ചെയ്യാന്‍ സാധിയ്ക്കുന്നുവെന്നത് ആരോഗ്യമുളളതിന്റെ സൂചനയാണ് നല്‍കുന്നത്.
-
വ്യായാമം ചെയ്യുന്നവരെങ്കില്‍
ഇതല്ലാതെ മറ്റൊരു ടെസ്റ്റ് കൂടിയുണ്ട്. വ്യായാമം ചെയ്യുന്നവരെങ്കില്‍ ഇത് ചെയ്താല്‍ മതിയാകും.
-
പുഷ് അപ്
അടുപ്പിച്ച് പത്ത് പുഷ് അപ് എടുക്കാന്‍ ശ്രമിയ്ക്കുക. ഇതിന് കഴിയുന്നുവെങ്കില്‍ ഇത് കാര്‍ഡിയാക് ഫിറ്റ്നസ് ഉണ്ടെന്നതിന്റെ സൂചനയാണ്.
-
പ്രയാസമുള്ളവരെങ്കില്
പ്രായമായവരോ പുഷ് അപ്പോ എടുക്കാന്‍ പ്രയാസമുള്ളവരെങ്കില് ആദ്യം പറഞ്ഞ കാലുകള്‍ മടക്കിയുള്ള ടെസ്റ്റ് മാത്രം എടുക്കേണ്ട ആവശ്യമേയുള്ളൂ.