കൊഴുപ്പ്
ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കക്ഷത്തിൽ കറുപ്പ് നിറം വരുന്നതിന് കാരണമാണ് എന്ന കാര്യം പലർക്കും അറിയില്ല. പ്രത്യേകിച്ച് അമിതമായി വണ്ണം വെക്കുന്നത് കറുപ്പ് നിറം വർദ്ധിക്കുന്നതിലേയ്ക്ക് നയിക്കുന്നുണ്ട്. എന്നാൽ, പലരും ഇത് ശ്രദ്ധിക്കാറില്ല. പലർക്കും തങ്ങൾക്ക് എന്തുകൊണ്ടാണ് കക്ഷത്തിൽ ഇത്ര കറുപ്പ് നിറം എന്ന് മനസ്സിലാവാത്തതിനാൽ ഇത് മാറാൻ ക്രീം, അതുപോലെ, ലോഷൻ എന്നിവ പുരട്ടാൻ ആരംഭിക്കുന്നു. എന്നാൽ, ഇതിലെ കെമിക്കൽസ് കൂടെ എത്തുമ്പോൾ സത്യത്തിൽ ഇവിടെ കറുപ്പ് നിറം വർദ്ധിക്കുകയാണ് ചെയ്യുന്നത്. അതിനാൽ, നിങ്ങൾക്ക് ശരീരഭാരം കൂടുന്നുണ്ട് എന്ന് തോന്നുകയാണെങ്കിൽ പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കുക. ഇത് കക്ഷത്തിലെ കറുപ്പ് നിറം കൂടാതിരിക്കാൻ സഹായിക്കും.
ഉരച്ച് കഴുകുന്നത്
ചിലർ ഇത് മാറാൻ നന്നായി സോപ്പിട്ട് ഉരച്ച് കഴുകും. സത്യത്തിൽ നമ്മൾ നന്നായി ഉരച്ച് കഴുകുമ്പോൾ ചർമ്മകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഇത് ചർമ്മത്തിൽ പോറലുകൾ വീഴുന്നതിനും അതുപോലെ തന്നെ വേഗത്തിൽ കറുപ്പ് നിറം വർദ്ധിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. അതിനാൽ, ഒരിക്കലും ചർമ്മം ഉരച്ച് കഴുകാൻ പാടുള്ളതല്ല. മൃദുലമായ ഒരു സ്‌ക്രബ് ഉപയോഗിച്ച് വേണം ശരീരത്തിന്റെ ഏത് ഭാഗവും വൃത്തിയാക്കാൻ.
ഷേവ് ചെയ്യുമ്പോൾ
കക്ഷത്തിലെ രോമങ്ങൾ കളയാൻ പലരും ഷേവിംഗ് സെറ്റ് ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ, പതിവായി ഇത്തരം ഷേവിംഗ് സെറ്റ് ഉപയോഗിക്കുന്നത് സത്യത്തിൽ കക്ഷത്തിൽ കറുപ്പ് നിറം വരുത്തുന്നതിനും അതുപോലെ തന്നെ കറുപ്പ് നിറം വർദ്ധിക്കുന്നതിനും ഒരു കാരണമാകുന്നുണ്ട്. അതിനാൽ, ഷേവ് ചെയ്യാൻ ട്രിമ്മർ ഉപയോഗിക്കാവുന്നതാണ്.
ചർമ്മത്തിലെ കറുപ്പകറ്റാൻ ഒരു പാക്ക്
ഇറുകിയ വസ്ത്രം
ഇറുകിയ വസ്ത്രങ്ങൾ കക്ഷത്തിൽ കറുപ്പ് നിറം ഉണ്ടാകാൻ കാരണമാകുമെന്നറിയാതെയാണ് പലരും ഇത്തരം വസ്ത്രങ്ങങ്ങൾ ധരിക്കുന്നത്. ഇറുകിയ വസ്ത്രങ്ങൾ ധരിച്ചാൽ കക്ഷത്തിൽ ഉരസൽ വർദ്ധക്കാനും ഇത് കക്ഷത്തിൽ കറുപ്പ് നിറം രുപപ്പെടാനും കാരണമാകുന്നു. ഇത് മാത്രമല്ല, കക്ഷത്തിൽ ദുർഗന്ധം ഉണ്ടാകാനും ഇത് ഒരു കാരണമാണ്. വായു സഞ്ചാരം കുറയുന്നതിനാൽ തന്നെ ബാക്ടീരിയയുടെ വളർച്ച കൂടുകയും അത് അമിതമായി ചൊറിച്ചിലിലേയ്ക്ക് നയിക്കുകയും ചെയ്യും. ഇതെല്ലാം കക്ഷത്തിൽ കറുപ്പ് നിറം വരുന്നതിന് കാരണമാണ്.
കെമിക്കൽസ്
പലരും കക്ഷത്തിലെ ദുർഗന്ധം നീക്കം ചെയ്യാൻ അല്ലെങ്കിൽ കക്ഷത്തിലെ കറുപ്പ് മാറ്റാൻ ക്രീം, അതുപോലെ പലതരം ഓയിൽ, അല്ലെങ്കിൽ ലോഷൻ എന്നിവ ഉപയോഗിച്ച് വരുന്നത് കാണാം. ഇത്തരത്തിൽ കെമിക്കൽസ് ഉപയോഗിക്കുന്നത് കക്ഷത്തിൽ കറുപ്പ് നിറം വർദ്ധിക്കുന്നതിന് ഒരു കാരണമാണ്. അതിനാൽ, പരമാവധി ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചിലർ എണ്ണ പോലുള്ളവ പുരട്ടി മസ്സാജ് ചെയ്ത് കഴിഞ്ഞാൽ അത് നന്നായി കഴുകി കളയാറുപോലും ഇല്ല. ഇത് ആ ഭാഗത്ത് ഈർപ്പം നിലനിൽക്കാനും വിയർപ്പും അടിഞ്ഞ് ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകുകയും ചൊറിച്ചിൽ പോലെയുള്ള പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യാം.
കുളി കഴിഞ്ഞാൽ
കുളി കഴിഞ്ഞാൽ പലരും കൃത്യമായി കക്ഷത്തിൽ നിന്നും വെള്ളം തുടച്ച് കളയാറില്ല. ഇത്തരത്തിൽ ഈർപ്പം നിലനിൽക്കുന്നതും ചർമ്മത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ വൃത്തിയില്ലാത്ത ബാത്ത് ടവ്വൽ ഉപയോഗിക്കുന്നത്, അമിതമായി ചർമ്മം വരണ്ട് പോകുന്നത്, ബാത്ത് ടവ്വൽ ഉപയോഗിച്ച് കക്ഷം ശക്തമായി തുടയ്ക്കുന്നത് എല്ലാം കക്ഷത്തിൽ കറുപ്പ് നിറം വരുന്നതിന് ഒരു കാരണമാകുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചിലർക്ക് ചില അസുഖങ്ങൾ മൂലം അല്ലെങ്കിൽ ചില മരുന്നുകൾ മൂലം കക്ഷത്തിൽ കറുപ്പ് നിറം വന്നെന്ന് വരാം. അതിനാൽ, നിങ്ങൾ ഡോക്ടറുടെ അഭിപ്രായം തേടി അതിന് കൃത്യമായ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ചികിത്സിക്കാതിരികുന്നത് ചർമ്മ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം.